താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക് തുടരുന്നു: യാത്രാദുരിതം | Thamarassery Pass

മുറിച്ചിട്ട മരങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തി നാളെ ആരംഭിക്കും
Traffic jam continues at Thamarassery Pass, Travel misery
Updated on

വയനാട്: അവധി ദിനങ്ങളിലെ തിരക്കടക്കം കാരണങ്ങൾ മൂലം താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ഇന്നലെ പുലർച്ചെ തുടങ്ങിയ വലിയ കുരുക്ക് വൈകീട്ടോടെയാണ് അല്പമെങ്കിലും അയഞ്ഞത്. ഇന്നും സമാനമായ രീതിയിൽ ഗതാഗത തടസ്സം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.(Traffic jam continues at Thamarassery Pass, Travel misery)

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചുരത്തിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. ഇന്നലെ രോഗികളുമായി പോയ ആംബുലൻസുകൾ ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങൾ മണിക്കൂറുകളോളം കുരുക്കിൽപ്പെട്ടു.

തിരക്ക് ഒഴിവാക്കാൻ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഇത് കർശനമായി നടപ്പിലാക്കാൻ സാധിക്കാത്തത് പ്രതിസന്ധി വർധിപ്പിച്ചു. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി ചുരത്തിൽ നേരത്തെ മുറിച്ചിട്ട മരങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തി നാളെ ആരംഭിക്കും.

Related Stories

No stories found.
Times Kerala
timeskerala.com