
കോഴിക്കോട്: കനത്ത മഴയിൽ താമരശേരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ മഴയെ തുടർന്ന് ചുരത്തിന്റെ ഒന്നാം വളവിൽ മരം കടപുഴകി വീണു.
പിന്നീട് ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.ജില്ലയുടെ മലയോരമേഖലയില്‍ കനത്ത മഴയിലും കാറ്റിലും വ്യാപക നാശമുണ്ടായി.
ശക്തമായ കാറ്റിൽ പ്രദേശത്തെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. മറ്റൊരാളുടെ കാര്‍ ഷെഡിന്റെ മുകളിലേക്ക് തെങ്ങ് മുറിഞ്ഞ് വീണ് കാറും പൂർണമായി തകർന്നു. മരം വീണ് വൈദ്യത തൂണുകൾ തകർന്നതിനാൽ വൈദ്യുതി വിതരണം താറുമാറായി.