തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം | Traffic Control

തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കേണ്ടതാണ്
traffic
Published on

തിരുവനന്തപുരം: ചാലക്കുഴി- മെഡിക്കല്‍കോളേജ് റോഡില്‍ ടാറിംഗ് പ്രവര്‍ത്തനം നടക്കുന്നതിനാൽ ഇന്നും(23.02.2025) ഗതാഗത ക്രമീകരണങ്ങൾ തുടരും(Traffic Control).

ചാലക്കുഴി റോഡ് വഴി മെഡിക്കല്‍കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പട്ടം-മുറിഞ്ഞപാലം വഴിയോ കേശവദാസപുരം -ഉള്ളൂര്‍ വഴിയോ പോകണം.

മെഡിക്കല്‍കോളേജ് ഭാഗത്തു നിന്നും ചാലക്കുഴി റോഡ് വഴി കേശവദാസപുരം, പട്ടം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ ഉള്ളൂര്‍ വഴിയോ മുറിഞ്ഞപാലം വഴിയോ പോകണം. മെഡിക്കല്‍കോളേജ് ഹോസ്പിറ്റലിലേക്ക് രോഗികളുമായി വരുന്ന ആംബുലന്‍സുകള്‍ ടി റോഡില്‍ കൂടി പോകണം.

തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കേണ്ടതാണ്. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് പൊതുജനങ്ങള്‍ക്ക് 04712558731, 9497930055 എന്നീ ഫോണ്‍ നമ്പരുകളില്‍‍ ബന്ധപ്പെടാവുന്നതാണ്.

Related Stories

No stories found.
Times Kerala
timeskerala.com