
എറണാകുളം: ജില്ലയില്‍ സ്കൂളുകളുടെയും കോളജുകളുടെയും സമയക്രമം പരിഗണിച്ച് ടിപ്പര്‍ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി.
രാവിലെ 8.30 മുതല്‍ പത്ത് വരെയും വൈകിട്ട് നാല് മുതല്‍ അഞ്ച് വരെയും ഈ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചുകൊണ്ട് റോഡ് സേഫ്റ്റി കൗണ്‍സില്‍ ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഉത്തരവു ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.