ആലപ്പുഴ : ജില്ലാ കോടതി പാലം പണിയോടനുബന്ധിച്ച് വാഹനങ്ങൾ താൽക്കാലികമായി തിരിച്ചു വിടുന്ന സംഭവത്തെത്തുടർന്ന് നട്ടംതിരിഞ്ഞ് യാത്രക്കാർ. ഗതാഗതക്കുരുക്ക് കൊണ്ട് ജനം വലയുകയാണ്. (Traffic chaos in Alappuzha)
പാതയിൽ ടൈൽസ് പാകി കുണ്ടും കുഴിയും നികത്തിയത് നിരന്തരമായ ആവശ്യത്തെ തുടർന്നാണ്. എന്നാൽ, വഴിയരികിൽ കൂട്ടിയിട്ടിരിക്കുന്ന ഇരുമ്പ് വസ്തുക്കളടക്കം ആഴ്ചകളായി ഇവിടെ കെട്ടിക്കിടക്കുകയാണ്. സംഭവത്തിൽ പ്രതിഷേധവുമായി തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ രംഗത്തെത്തി.