Kerala
Traffic block : ഒരു രക്ഷയുമില്ലാത്ത ഗതാഗത കുരുക്ക് : തൃശൂർ-എറണാകുളം റോഡ് പൂർണ്ണമായും സ്തംഭിച്ചു, കുടുങ്ങിയവരിൽ രോഗികളും
കനത്ത മഴ പെയ്യുന്നത് പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നുണ്ട്.
തൃശൂർ : ഗതാഗത കുരുക്കിൽ പൂർണ്ണമായും സ്തംഭിച്ച് തൃശൂർ-എറണാകുളംദേശീയപാത. മണ്ണുത്തി-ഇടപ്പള്ളി റോഡിൽ രൂപപ്പെട്ട ഗതാഗതക്കുരുക്ക് 12 മണിക്കൂറുകൾ പിന്നിടുകയാണ്. (Traffic block in Mannuthy - Edappally road)
വെള്ളിയാഴ്ച്ച രാത്രി 11 മണിയോടെയാണ് ഇത് ആരംഭിച്ചത്. ഇതുവരെയും അവസാനിച്ചിട്ടില്ല.
ദൂരെ നിന്നെത്തിയ ചരക്ക് വാഹനങ്ങളും ആശുപത്രി ആവശ്യങ്ങൾക്കെത്തിയവരും ഉൾപ്പെടെ കുടുങ്ങിക്കിടക്കുകയാണ്. കനത്ത മഴ പെയ്യുന്നത് പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നുണ്ട്.