തൃശൂർ : മുഖ്യമന്ത്രിക്ക് കടന്നുപോകാൻ വഴിയൊരുക്കുന്നതിനായി ദേശീയപാതയിൽ 15 മിനിട്ടിറെ ഗതാഗതം തടഞ്ഞു. ഇതേത്തുടർന്ന് മുരിങ്ങൂരിൽ വൻ ഗതാഗത കുരുക്ക്.(Traffic block created in NH due to CM's vehicle passing by)
സംഭവം ഉണ്ടായത് ഇന്നലെ രാത്രിയിലാണ്. പിണറായി ഗതാഗതക്കുരുക്കിൽ കുടുങ്ങാതിരിക്കാനായി പോലീസ് വാഹനങ്ങൾ തടഞ്ഞിടുകയായിരുന്നു. ഇത് യാത്രക്കാരെ വലച്ചു.
ദേശീയപാതയിൽ രണ്ട് കിലോമീറ്ററിലധികം വാഹനങ്ങളുടെ ക്യൂ രൂപപ്പെട്ടു. ഏറെ നേരത്തിന് ശേഷമാണ് ഗതാഗതം സാധാരണ നിലയിൽ ആയത്.