ട്രേഡിങ് തട്ടിപ്പ്: 33 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നിയമ വിദ്യാർത്ഥി അറസ്റ്റിൽ | Trading fraud

അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു
Trading fraud, Law student arrested in Rs 33 lakh fraud case
Published on

വയനാട്: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബെംഗളൂരുവിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം താനൂർ സ്വദേശി താഹിറിനെയാണ് (32) വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.(Trading fraud, Law student arrested in Rs 33 lakh fraud case)

ടെലഗ്രാമിൽ പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാം എന്ന പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തിയത്. 2024 ഫെബ്രുവരിയിൽ വെള്ളമുണ്ട സ്വദേശിയിൽ നിന്നാണ് ഇയാൾ പണം തട്ടിയെടുത്തത്.

വയനാട് സൈബർ പോലീസ് ഇൻസ്പെക്ടർ ഷജു ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം താനൂരിൽ നിന്നാണ് താഹിറിനെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com