കൊച്ചി: ആലുവയിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളത്തെ രണ്ട് ട്രെയിനുകൾ റദ്ദാക്കി.പാലക്കാട്– എറണാകുളം മെമു, എറണാകുളം– പാലക്കാട് മെമു എന്നിവയാണ് റദ്ദാക്കിയത്. ചില ട്രെയിനുകൾ വൈകിയോടും.
കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ്(16308) എക്സ്പ്രസ് ഒന്നേകാൽ മണിക്കൂറും ഇൻഡോർ ജംഗ്ഷൻ- തിരുവനന്തപുരം നോർത്ത് (22645) ഒന്നരമണിക്കൂറും വൈകിയോടും. സെക്കന്തരാബാദ്-തിരുവനന്തപുരം സെൻട്രൽ ശബരി എക്സ്പ്രസും വൈകിയോടും.
ഗർഡറുകൾ, സ്പാനുകൾ, സ്ലീപ്പറുകൾ എന്നിവയുടെ അറ്റകുറ്റപ്പണിയും പെയ്ന്റിങ്ങുമാണ് നടക്കുന്നത്. ഇതുമൂലം അങ്കമാലി– ആലുവ ഭാഗത്താണു ട്രെയിൻ ഗതാഗത തടസ്സം നേരിടുക.