Rahul Mamkootathil : 'ഇപ്പോഴും ജനങ്ങളോടടക്കം ധിക്കാര ഭാവം, രാഹുൽ ധാർമ്മികത ഉയർത്തിപ്പിടിച്ച് MLA സ്ഥാനം രാജി വയ്ക്കണം': ടി പി രാമകൃഷ്ണൻ

ഒപ്പം നിൽക്കുന്നവർക്ക് പോലും സംരക്ഷണം ഇല്ലെന്നാണ് ഉമാ തോമസിനെതിരെയുള്ള സൈബർ ആക്രമണത്തിൽ നിന്ന് മനസിലാകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
Rahul Mamkootathil : 'ഇപ്പോഴും ജനങ്ങളോടടക്കം ധിക്കാര ഭാവം, രാഹുൽ ധാർമ്മികത ഉയർത്തിപ്പിടിച്ച് MLA സ്ഥാനം രാജി വയ്ക്കണം': ടി പി രാമകൃഷ്ണൻ
Published on

തിരുവനന്തപുരം : താൻ ചെയ്ത തെറ്റ് അംഗീകരിച്ച രാഹുൽ മാങ്കൂട്ടത്തിൽ ധാർമ്മികതയെ ഉയർത്തിപ്പിടിച്ച് എം എൽ എ സ്ഥാനവും രാജി വയ്ക്കണമെന്ന് പറഞ്ഞ് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. രാഹുൽ മാങ്കൂട്ടത്തിൽ മൂല്യങ്ങളിൽ നിന്നും പിന്നോട്ട് പോയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. (TP Ramakrishnan against Rahul Mamkootathil)

ഇപ്പോഴും ജനങ്ങളോടടക്കം ധിക്കാര ഭാവമാണ് കാണിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. എൽ ഡി എഫിന് ഉപതെരഞ്ഞെടുപ്പ് ഭയമില്ല എന്നും, ഒപ്പം നിൽക്കുന്നവർക്ക് പോലും സംരക്ഷണം ഇല്ലെന്നാണ് ഉമാ തോമസിനെതിരെയുള്ള സൈബർ ആക്രമണത്തിൽ നിന്ന് മനസിലാകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com