കണ്ണൂർ : ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ കോടതി ശിക്ഷിച്ച പ്രതി കണ്ണൂർ ജില്ലാ ആയുർവേദ ആശുപ്രതിയിൽ ചികിത്സയിൽ. നാലാം പ്രതി ടി.കെ.രജീഷാണ് കണ്ണൂർ താണയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞ ഏതാനും ദിവസമായി രജീഷ് പൊലീസ് കാവലിൽ ചികിത്സയിൽ തുടരുകയാണ്. ജയിലിൽ നിന്ന് ഡോക്ടർ പരിശോധിച്ചതിനെ തുടർന്ന് ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
ആയുർവേദ ഡിഎംഒ ഉൾപ്പെടെയുള്ള സംഘം ജയിലിൽ രജീഷിനെ പരിശോധിച്ച ശേഷമാണ് വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.