കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതിയായ ടി.കെ. രജീഷിന് 15 ദിവസത്തെ പരോൾ അനുവദിച്ചു. അഞ്ചുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് രജീഷിന് പരോൾ ലഭിക്കുന്നത്. (TP Chandrasekharan murder case accused granted parole again, officials say the action is natural)
കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനായ ഇയാൾക്ക് സ്വാഭാവികമായ പരോളാണ് അനുവദിച്ചതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇതിനു മുൻപ് രജീഷിന് പരോൾ ലഭിച്ചത്.
കണ്ണൂർ താണയിലുള്ള ആശുപത്രിയിൽ ചികിത്സ തേടുന്നതിനായാണ് അന്ന് പരോൾ അനുവദിച്ചിരുന്നത്. എന്നാൽ ഹ്രസ്വകാലയളവിനുള്ളിൽ തന്നെ വീണ്ടും പരോൾ അനുവദിച്ച നടപടി രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നുണ്ട്.