കണ്ണൂർ : ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി. ഇയാൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാലാണ് നടപടി ഉണ്ടായിരിക്കുന്നത്. പരോൾ റദ്ദാക്കിയത് മീനങ്ങാടി സി ഐയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ്. (TP Chandrasekharan murder case)
കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത് ജൂലൈ 21നാണ്. എന്നാൽ, ഇയാൾ മീനങ്ങാടി സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിക്കുകയായിരുന്നു.
ഇയാളെ വീണ്ടും കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. അതേസമയം, പ്രതിക്ക് മദ്യം കഴിക്കാൻ അവസരമൊരുക്കിയ 3 സിവിൽ പൊലീസുകാരെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു.