
കൊച്ചി : ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയുടെ പരോൾ അപേക്ഷ തള്ളി ഹൈക്കോടതി. കുഞ്ഞിൻ്റെ ചോറൂണിന് പങ്കെടുക്കാനായി ആണ് ഇയാൾ അപേക്ഷ സമർപ്പിച്ചത്. (TP Chandrasekharan murder case)
ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻറേതാണ് നടപടി. പരോൾ ആവശ്യപ്പെട്ടത് കേസിലെ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആറാം പ്രതിയായ എസ് സിജിത്തെന്ന അണ്ണൻ സിജിത്താണ്.
കുഞ്ഞ് ജനിച്ചപ്പോൾ 10 ദിവസത്തെ പരോൾ അനുവദിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് ഇയാളുടെ ഭാര്യയാണ്.