കണ്ണൂർ : ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കെ കെ കൃഷ്ണൻ മരിച്ചു. ഇയാൾ കേസിലെ പത്താം പ്രതിയാണ്. കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയാണ് ഈ 79കാരൻ്റെ മരണം. (TP Chandrasekharan murder case)
ശ്വാസതടസത്തെ തുടർന്ന് ഇയാൾ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. വിചാരണക്കോടതി പ്രതിയെ വെറുതെ വിടുകയും ഹൈക്കോടതി ജീവപര്യന്തത്തിന് ശിക്ഷിക്കുകയുമായിരുന്നു.