2025 ഫോർച്യൂണർ ലീഡർ എഡിഷൻ പുറത്തിറക്കി ടൊയോട്ട കിർലോസ്‌കർ മോട്ടോർ

2025 ഫോർച്യൂണർ ലീഡർ എഡിഷൻ പുറത്തിറക്കി ടൊയോട്ട കിർലോസ്‌കർ മോട്ടോർ
Published on

ഫോർച്യൂണർ ലീഡർ എഡിഷൻ്റെ 2025 പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട കിർലോസ്കർ മോട്ടോർ. ഇതിന് മുൻപ്, 2024-ലും ബ്രാൻഡ് ഈ ജനപ്രിയ എസ്‌യുവിയുടെ ലീഡർ എഡിഷൻ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ 2025-ലും അതേ മാതൃക കമ്പനി പിന്തുടർന്നിരിക്കുകയാണ്. ഈ പ്രത്യേക പതിപ്പിന്റെ ബുക്കിങ് ഈ ആഴ്ച അവസാനം ആരംഭിക്കും. ഔദ്യോഗിക വെബ്സൈറ്റ്, ടൊയോട്ട ഡീലര്‍ഷിപ്പ് എന്നിവ വഴി ബുക്കിങ് നടത്താന്‍ കഴിയുന്നവിധമാണ് ക്രമീകരണം ഒരുക്കുന്നത്. നിരവധി മാറ്റങ്ങളുമായാണ് 2025 ടൊയോട്ട ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന്‍ പുറത്തിറങ്ങാന്‍ പോകുന്നത്. പുതിയ ഗ്രില്‍, ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍ക്കുള്ള ലിപ് സ്പോയിലറുകള്‍, ക്രോം ഇന്‍സേര്‍ട്ടുകള്‍ എന്നിവ ഇതില്‍ ചിലത് മാത്രമാണ്. തിളക്കമുള്ള ഗ്ലോസ് ബ്ലാക്ക് അലോയ് വീലാണ് മറ്റൊരു പ്രത്യേകത. ആറ്റിറ്റിയൂഡ് ബ്ലാക്ക്, സൂപ്പര്‍ വൈറ്റ്, പേള്‍ വൈറ്റ്, സില്‍വര്‍ എന്നിവ ഉള്‍പ്പെടെ മൂന്ന് നിറങ്ങളില്‍ ഇവ വിപണിയില്‍ എത്തും.

ഡ്യുവൽ-ടോൺ ബ്ലാക്ക് റൂഫ് ഒരുക്കിയിരിക്കുന്നത് 2025 ടൊയോട്ട ഫോർച്യൂണർ ലീഡർ എഡിഷന്റെ കോൺട്രാസ്റ്റ് ആകർഷണം വർധിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം ഗ്ലോസി ബ്ലാക്ക് അലോയ് വീലുകളും ഒരു ഹുഡ് എംബ്ലം സമ്മാനിച്ചിരിക്കുന്നതും ഇടിവെട്ട് ലുക്കാണ് ഫുൾ-സൈസ് എസ്‌യുവിക്ക് സമ്മാനിക്കുന്നത്. ആറ്റിറ്റ്യൂഡ് ബ്ലാക്ക്, സൂപ്പർ വൈറ്റ്, പേൾ വൈറ്റ്, സിൽവർ എന്നീ നാല് കളർ ഓപ്ഷനുകളിലും ലീഡർ എഡിഷൻ തെരഞ്ഞെടുക്കാം. 4×2 മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റ് ലെവലുകളിൽ ലഭ്യമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. എക്സ്റ്റീരിയറിലെ മാറ്റങ്ങൾക്ക് പുറമെ എസ്‌യുവിയുടെ അകത്തളത്തിലും കമ്പനി നവീകരണങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് കേട്ടോ. സീറ്റുകൾക്കും ഡോർ ട്രിമ്മുകൾക്കും കറുപ്പും മെറൂണും നിറങ്ങളിലുള്ള ഡ്യുവൽ-ടോൺ തീമാണ് 2025 ടൊയോട്ട ഫോർച്യൂണർ ലീഡർ എഡിഷൻ വഹിക്കുന്നത്.

ടൊയോട്ട കിർലോസ്‌കർ മോട്ടോറിന്റെ സെയിൽസ്-സർവീസ്-യൂസ്ഡ് കാർ ബിസിനസ് വൈസ് പ്രസിഡന്റ് ശ്രീ. വരീന്ദർ വാധ്വ അഭിപ്രായപ്പെട്ടു, "ഞങ്ങളുടെ ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലീ പരിഗണിച്ച് ഓഫറുകൾ നിരന്തരം പുതുക്കാനും മെച്ചപ്പെടുത്താനും ഞങൾ ശ്രമിക്കാറുണ്ട്. 2024 ഫോർച്യൂണർ ലീഡർ എഡിഷന് വമ്പൻ സ്വീകാര്യതയ്ക്കും ഗംഭീര പ്രതികരണത്തിനും ഞങ്ങൾ ഇന്നും സന്തുഷ്ടരാണ്"

Related Stories

No stories found.
Times Kerala
timeskerala.com