
ജിഎസ്ടി നിരക്കുകളിൽ വരുത്തിയ കുറവിന്റെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) . പുതുക്കിയ നിരക്കുകൾ ഈ മാസം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും.
ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന ഈ ഇളവുകൾ വാഹന മേഖലയിലെ മൊത്തത്തിലുള്ള ആത്മവിശ്വാസം ശക്തിപ്പെടുത്തിയതായി സെയിൽസ്-സർവീസ്-യൂസ്ഡ് കാർ ബിസിനസ് & പ്രോഫിറ്റ് എൻഹാൻസ്‌മെന്റ് വൈസ് പ്രസിഡന്റ് വരീന്ദർ വാധ്വ പറഞ്ഞു. ഉത്സവ സീസണിന് മുന്നോടിയായുള്ള ഈ നടപടി ബിസിനസ്സിന് ആക്കം കൂട്ടുമെന്നും, ഉപഭോക്താക്കളുടെ ആവശ്യകത വർദ്ധിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ടൊയോട്ട വാഹനങ്ങളുടെ സാധ്യതയുള്ള വിലക്കുറവ് ഇവയാണ്:
ഗ്ലാൻസ -85,300 രൂപ വരെ, ടെയ്‌സർ- 1,11,100 രൂപ വരെ, റുമിയോൺ- 48,700 രൂപ വരെ, ഹൈറൈഡർ- 65,400 രൂപ വരെ, ക്രിസ്റ്റ- 1,80,600 രൂപ വരെ, ഹൈക്രോസ്- 1,15,800 രൂപ വരെ, ഫോർച്യൂണർ- 3,49,000 രൂപ വരെ, ലെജൻഡർ-3,34,000 രൂപ വരെ, ഹൈലക്സ്- 2,52,700 രൂപ വരെ, കാംറി- 1,01,800 രൂപ വരെ, വെൽഫയർ- 2,78,000 രൂപ വരെ.