കണ്ണൂർ : കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ ജീവൻ നഷ്ടമായവരിൽ മലയാളിയും. കണ്ണൂർ ഇരിണാവ് സ്വദേശിയായ പി സച്ചിൻ ആണ് മരിച്ചത്. ഇയാൾക്ക് 31 വയസായിരുന്നു. (Toxic alcohol tragedy in Kuwait)
നാല് വർഷം മുൻപാണ് പൊതുപ്രവർത്തനത്തിൽ സജീവമായിരുന്ന സച്ചിൻ ഇവിടെയെത്തിയത്. കുടുംബത്തെ വിവരമറിയിച്ചു.
63 പേർക്കാണ് വിഷബാധയേറ്റത്. മരിച്ച 13 പേരിൽ 6 പേർ മലയാളികളാണ് എന്നാണ് അനൗദ്യോഗിക വിവരം. 21 പേർക്ക് കാഴ്ച്ച നഷ്ടമായിട്ടുണ്ട്.