
വിജയകരമായ 70-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ് യമഹ മോട്ടോര്‍ കോ. ലിമിറ്റഡ്. 1955 ല്‍ ആരംഭിച്ച്, ഏറ്റവും മികച്ച സേവനങ്ങള്‍ തന്നെ ഉപഭോക്താക്കള്‍ക്ക് നല്‍കിക്കൊണ്ട് എഴുപതാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തങ്ങളുടെ ജനകീയ മോഡലായ റേ ZR 125 Fi ഹൈബ്രിഡ്, റേ ZR 125 Fi ഹൈബ്രിഡ് സ്ട്രീറ്റ് റാലി എന്നീ മോഡലുകള്‍ക്ക് എക്‌സ് ഷോറൂം വിലയില്‍ 7,000 രൂപയുടെ ഇളവാണ് ഇന്ത്യ യമഹ മോട്ടോര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പരിമിതകാല ഓഫറിലൂടെ ഓണ്‍റോഡ് വിലയില്‍ 10,000 രൂപ വരെ ലാഭിക്കുവാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. യമഹയുടെ 10 വര്‍ഷ ടോട്ടല്‍ വാറന്റിയുടെ ഈ ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇതോടെ 125 സിസി സെഗ്മന്റില്‍ ഏറ്റവും മികച്ച തെരഞ്ഞെടുപ്പായി റേ ZR മാറുകയാണ്.
2 വര്‍ഷ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയും 8 വര്‍ഷത്തെ എക്‌സ്റ്റന്റഡ് വാറന്റിയുമാണ് 10 വര്‍ഷ ടോട്ടല്‍ വാറന്റിയില്‍ ഉള്‍പ്പെടുന്നത്. എഞ്ചിന്‍, ഫ്യുവര്‍ ഇഞ്ചക്ഷന്‍ ഉള്‍പ്പെടെയുള്ള പ്രധാന ഇലക്ട്രിക്കല്‍ കോംപോണന്റുകള്‍ എന്നിവയ്ക്ക് 1,00,000 കിലോ മീറ്റര്‍ വരെയാണ് വാറന്റി ലഭിക്കുക. അതാത് ഉടമസ്ഥര്‍ക്ക് പൂര്‍ണമായും കൈമാറ്റം ചെയ്യപ്പെടുന്ന ഈ കവറേജ് ഉത്പന്നത്തിന്റെ ഈടിലും, ദീര്‍ഘകാല ഉടമസ്ഥതാ മൂല്യത്തിലുമുള്ള യമഹയുടെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നത്.
റേ ZR 125 Fi ഹൈബ്രിഡിന്റിന്റെ 125സിസി Fi ബ്ലൂ കോര്‍ എഞ്ചിന്‍ മികച്ച ആക്‌സിലറേഷനും ഇന്ധന ക്ഷമതയും ഉറപ്പുനല്‍കുന്നു. സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ (എസ്എംജി) അനായാസകരമായി വാഹനം സ്റ്റാര്‍ട്ട് ചെയ്യുവാന്‍ സഹായിക്കും. ഇ20 ഫ്യൂവല്‍ കംപാറ്റബിലിറ്റിക്കൊപ്പം 21 ലിറ്ററിന്റെ അണ്ടര്‍ സീറ്റ് സ്റ്റോറേജും ഈ മോഡല്‍ വാഗ്ദാനം ചെയ്യുന്നു. സുഖകരമായ യാത്രയ്ക്കായി ഫ്രണ്ട് ടെലെസ്‌കോപിക് സസ്‌പെന്‍ഷന്‍, അധിക സുരക്ഷയ്ക്കായ് സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട് ഓഫ് സ്വിച്ച്, ട്രാഫിക്കില്‍ മെച്ചപ്പെട്ട മൈലേജ് ലഭിക്കുന്നതിനായി ഓട്ടോമാറ്റിക് സ്‌റ്റോപ്പ് ആന്‍ഡ് സ്റ്റാര്‍ട്ട് സിസ്റ്റം, യാത്രയ്ക്കിടയിലും കണക്ടഡായിരിക്കുവാന്‍ വൈ കണക്ട് ബ്ലൂടൂത്ത് കണക്ടിവിറ്റിയോടുകൂടിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയവയും മറ്റ് സവിശേഷതകളാണ്.