ഇടുക്കി : പീരുമേട് തട്ടത്തികാനത്തിനു സമീപം തോട്ടിലെ കയത്തിൽ വീണ് വിനോദസഞ്ചാരി മുങ്ങി മരിച്ചു. ഹരിപ്പാട് സ്വദേശി മഹേഷ് ആണ് മരിച്ചത്.
സുഹൃത്തുക്കൾക്ക് ഒപ്പം പീരുമേട്ടിൽ എത്തിയതായിരുന്നു മഹേഷ്. ഇവിടുത്തെ റിസോർട്ടിൽ താമസിച്ച ശേഷം സമീപത്തെ തോട്ടിൽ ഇറങ്ങിയ മഹേഷ് കയത്തിൽ അകപ്പെടുകയായിരുന്നു.
സംഭവം അറിഞ്ഞ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കയത്തിൽ നിന്ന് മഹേഷിനെ പുറത്തെടുത്തു. പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.