Accident : ജീപ്പ് 50 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു: മൂന്നാറിൽ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം

കുട്ടിയുൾപ്പെടെ 8 പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്
Accident : ജീപ്പ് 50 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു: മൂന്നാറിൽ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം
Published on

ഇടുക്കി : അൻപതടി താഴ്ച്ചയിലേക്ക് ട്രെക്കിങ്ങ് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ വിനോദസഞ്ചാരി മരിച്ചു. അപകടമുണ്ടായത് മൂന്നാർ പോതമേടാണ്. (Tourist dies in Idukki Jeep Accident )

ജീവൻ നഷ്ടമായത് തമിഴ്നാട് സ്വദേശിയായ പ്രകാശി(58)നാണ്. കുട്ടിയുൾപ്പെടെ 8 പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ബ്രേക്ക് നഷ്ടമായി അപകടം ഉണ്ടാവുകയായിരുന്നുവെന്നാണ് വിവരം.

ഇവർ കോയമ്പേട് ഊരാപക്കത്തു നിന്നാണ് വിനോദസഞ്ചാരത്തിനായി എത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com