
വാഗമണ്‍: വാഗമണ്ണിൽ വിനോദസഞ്ചാരി കൊക്കയിൽ വീണ് മരിച്ചു. എറണാകുളം സ്വദേശി തോബിയാസ് എന്ന 58 കാരനാണ് മരിച്ചത്. വാഗമണ്‍ ചാത്തൻപാറയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.ചാത്തൻപാറയിൽ ഇറങ്ങുന്പോൾ കാലുതെറ്റി കൊക്കയിലേക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വിവരമറിഞ്ഞു ഫയർഫോഴ്സെത്തി തെരച്ചിൽ നടത്തിയെങ്കിലും കനത്ത മഴ തടസ്സമായി.തുടർന്ന് ഇന്ന് പുലർച്ചെ മൂന്നോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് സുഹൃത്തുകൾക്കൊപ്പമാണ് തോബിയാസ് വാഗമണ്ണിൽ എത്തിയത്.