കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരാൾക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക് | Tourist bus

ബസിൽ 49 യാത്രക്കാരുണ്ടായിരുന്നു
കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരാൾക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക് | Tourist bus
Published on

കോട്ടയം: എം.സി. റോഡിൽ കുറവിലങ്ങാടിന് സമീപം കൂരപ്പൻപാലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി സിന്ധു (45) ആണ് അപകടത്തിൽ മരിച്ചത്. സംഭവത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.(Tourist bus overturns in Kottayam, one dies tragically)

തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ബസാണ് പുലർച്ചെ 2 മണിയോടെ അപകടത്തിൽപ്പെട്ടത്. ചീങ്കല്ലയിൽ പള്ളിക്ക് സമീപമുള്ള വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ടാണ് ബസ് മറിഞ്ഞത്.

ബസിൽ 49 യാത്രക്കാരുണ്ടായിരുന്നു. ഇതിൽ 18-ഓളം പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ അധികവും കണ്ണൂർ ഇരിട്ടി സ്വദേശികളാണ്.

Related Stories

No stories found.
Times Kerala
timeskerala.com