

കൊച്ചി: എറണാകുളത്ത് ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് 28 പേർക്ക് പരിക്കേറ്റു(Tourist bus). ദേശീയ പാതയിൽ കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപം ഇന്ന് പുലർച്ചെ 2.50 ഓടെയായിരുന്നു അപകടം നടന്നത്.
കുണ്ടന്നൂർ ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ വഴിതിരിച്ച് വിട്ടിരുന്നു. ഈ സമയം ഒരു ലോറി വേഗത കുറച്ച് തിരിക്കാൻ തുടങ്ങുന്നതിനിടയിൽ ബസ് ഇടിക്കുകയായിരുന്നു. ബസിലെ ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവർ തിരുവനന്തപുരം സ്വദേശികളാണെന്നാണ് റിപ്പോർട്ട്. ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.