'തീർത്തും അപക്വം': ആര്യ രാജേന്ദ്രനെതിരായ രമേശ് ചെന്നിത്തലയുടെ പരാമർശത്തെ വിമർശിച്ച് MV ജയരാജൻ | Mayor

ആര്യാ രാജേന്ദ്രൻ കോഴിക്കോടേക്ക് താമസം മാറ്റുന്നതിനെ പരിഹസിച്ചായിരുന്നു രമേശ് ചെന്നിത്തലയുടെ വാക്കുകൾ.
Totally immature, MV Jayarajan criticizes Ramesh Chennithala's remarks against Mayor
Published on

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലക്കെതിരെ എം.വി. ജയരാജൻ രംഗത്ത്. ചെന്നിത്തലയുടെ പ്രസ്താവന തീർത്തും അപക്വമായിപ്പോയെന്ന് എം.വി. ജയരാജൻ കുറ്റപ്പെടുത്തി.(Totally immature, MV Jayarajan criticizes Ramesh Chennithala's remarks against Mayor)

തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ, ആര്യാ രാജേന്ദ്രൻ കോഴിക്കോടേക്ക് താമസം മാറ്റുന്നതിനെ പരിഹസിച്ചായിരുന്നു രമേശ് ചെന്നിത്തലയുടെ വാക്കുകൾ. "ആര്യ കോഴിക്കോടേക്ക് താമസം മാറ്റുന്നത് നന്നായി. അങ്ങനെയെങ്കിലും പാർട്ടിക്ക് രണ്ട് വോട്ട് അധികം കിട്ടട്ടെ എന്ന് കരുതിക്കാണും," എന്നായിരുന്നു ചെന്നിത്തലയുടെ പരാമർശം.

തദ്ദേശ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടക്കുന്ന പ്രധാന ഇടങ്ങളിലൊന്നാണ് തിരുവനന്തപുരം കോർപ്പറേഷൻ. ഇവിടെ സ്ഥാനമൊഴിയുന്ന മേയർ ആര്യാ രാജേന്ദ്രനെ കേന്ദ്രീകരിച്ചാണ് പ്രതിപക്ഷത്തിൻ്റെ പ്രധാന രാഷ്ട്രീയ പ്രചാരണം നടക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ഖ്യാതിയോടെ പദവിയിലെത്തിയ ആര്യാ രാജേന്ദ്രൻ്റെ ഭരണകാലത്ത് നഗരത്തിൽ ദുർഭരണം നടന്നുവെന്നാണ് പ്രതിപക്ഷത്തിൻ്റെ പ്രധാന വിമർശനം. ഇതിനിടയിൽ, ആര്യാ രാജേന്ദ്രൻ കോഴിക്കോടേക്ക് താമസം മാറ്റുന്നുവെന്ന വാർത്ത കൂടി വന്നതിൻ്റെ അടിസ്ഥാനത്തിലാണ് രമേശ് ചെന്നിത്തല ഈ വിഷയം പരാമർശിക്കുകയും പരിഹസിക്കുകയും ചെയ്തത്. എന്നാൽ, വ്യക്തിപരമായ വിഷയങ്ങൾ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചത് ശരിയായില്ലെന്ന നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com