മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായക അരങ്ങേറ്റങ്ങൾ |Top Mollywood Directorial Debuts

Swayamvaram
Published on

മലയാള സിനിമ സർഗ്ഗാത്മകതയുടെ ഒരു ശക്തികേന്ദ്രമാണ്. കണ്ടാലും കണ്ടാലും മതിവരാത്ത സിനിമകളോ നിരവധി. മലയാള സിനിമയെ മറ്റ് സിനിമകളിൽ നിന്നും വ്യസ്തമാകുന്നത് സംവിധായകന്മാരുടെ മായാജാലം തന്നെയാണ്. സംവിധായകന്മാരെ പറ്റി പറയുമ്പോൾ എടുത്ത് പറയേണ്ടിവരും നവാഗതരെ പറ്റി. യഥാർത്ഥ്യത്തെ പുനർനിർവചിക്കുന്നത് മുതൽ മലയാള സിനിമയിലേക്ക് പൂർണ്ണമായും പുതിയ സ്വരങ്ങളും കഥാപാത്രങ്ങളും പകർന്നു നൽകുന്ന സിനിമകൾ വരെ നവാഗത സംവിധായകർ ചമച്ചു. മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായക അരങ്ങേറ്റങ്ങൾ ഏതൊക്കെയെന്ന് നോക്കിയാലോ. (Top Mollywood Directorial Debuts)

അടൂർ ഗോപാലകൃഷ്ണൻ - സ്വയംവരം

Adoor Gopalakrishnan

മലയാള സിനിമയുടെ നാഴികക്കല്ല് 'സ്വയംവരം' (Swayamvaram). 1972 ൽ അടൂർ ഗോപാലകൃഷ്ണൻ (Adoor Gopalakrishnan) എന്ന നവാഗത സംവിധായക വിസ്മയത്തിന്റെ മന്ത്രങ്ങൾ ചാലിച്ച് നിർമ്മിച്ച സിനിമ. മലയാളത്തിൽ നവതരംഗസിനിമയുടെ തുടക്കം കുറിച്ച സിനിമയായി സ്വയംവരത്തെ കണക്കാക്കപ്പെടുന്നു. മലയാള സിനിമയ്ക്ക് പുത്തൻ ശൈലിയും രീതിയും സംഭാവന നൽകി അടൂരിന്റെ സ്വയംവരം. വടക്കൻ കേരളത്തിൽ നിന്നും പ്രേമിച്ച് ഒളിച്ചോടി തിരുവനന്തപുരം നഗരത്തിലെത്തുന്ന വിശ്വം, സീത എന്നിവരുടെ കഥയാണ് ഈ സിനിമ പ്രതിപാദിക്കുന്നത്.

റോഷൻ ആൻഡ്രൂസ് - ഉദയനാണ് താരം

Rosshan Andrrews

ഒരേ സമയം പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമയാണ് ഉദയനാണ് താരം (Udayananu Tharam). റോഷന്‍ ആന്‍ഡ്രൂസ് (Rosshan Andrrews) എന്ന നവാഗതൻ മോഹന്‍ലാല്‍- ശ്രീനിവാസന്‍ കൂട്ടുകെട്ടിൽ പിറന്ന സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന സിനിമ. 2005 ൽ പുറത്തിറങ്ങിയ സിനിമ  ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

രാജീവ് രവി - അന്നയും റസൂലും

Rajeev Ravi

ടാക്സി ഡ്രൈവറായ റസൂലിന്റേയും സെയിത്സ് ഗേളായ വൈപ്പിൻ കാരി അന്നയുടേയും പ്രണയമാണ് രാജീവ് രവിയുടെ (Rajeev Ravi) ആദ്യ സിനിമയായ അന്നയും റസൂലും (2013) (Annayum Rasoolum). മതം ആർക്കും അത്ര വേഗം മറികടക്കാനാവാത്ത മതിലാണ് അത് രാജീവ് രവി ഓരോ രംഗങ്ങളിലൂടെയും വ്യക്തമാകുന്നു. ആശയത്തിലും ആവിഷ്കാരത്തിലും മലയാളസിനിമയുടെ പതിവുരീതികളെ അട്ടിമറിക്കുന്ന കാഴ്ചാനുഭവം സിനിമ പ്രേക്ഷകർക്ക് പകർന്നു നൽകി.

ദിലീഷ് പോത്തൻ - മഹേഷിന്റെ പ്രതികാരം

Dileesh Pothan

തന്റെ ഓരോ സിനിമയിലും ട്രേഡ് മാർക്ക് പതിപ്പിച്ച സംവിധായകൻ. അസോസിയേറ്റ് ഡയറക്ടറായാണ് ദിലീഷ് പോത്തൻ (Dileesh Pothan) സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. ഒരു സാധാരണക്കാരന്റ പ്രതികാര കഥ പറഞ്ഞ മഹേഷിന്റെ പ്രതികാരമായിരുന്നു (Maheshinte Prathikaaram) ദിലീഷ് പോത്തന്റെ ആദ്യ സിനിമ. ഇന്ന് മലയാളത്തിലെ റിയലിസ്റ്റിക് സിനിമകൾക്ക് തുടക്കം കുറിച്ച സിനിമകളിൽ ഒന്നാണ് മഹേഷിന്റെ പ്രതികാരം.

ഖാലിദ് റഹ്മാൻ - അനുരാഗ കരിക്കിൻ വെള്ളം

Khalid Rahman

നവാഗതാനായ ഖാലിദ് റഹ്മാൻ (Khalid Rahman) ഒരുക്കിയ ഒരു ഫീൽ ഗുഡ് സിനിമയാണ് അനുരാഗ കരിക്കിൻ വെള്ളം (Anuraga Karikkin Vellam). 2016 ൽ പുറത്തിറങ്ങിയ സിനിമ ഒരു പുത്തൻ അനുഭൂതിയാണ് പ്രേക്ഷകർക്ക് പകർന്നു നൽകിയത്. തന്റെ ആദ്യചിത്രത്തിലൂടെ തന്നെ ഏറെ ശ്രദ്ധ നേടാൻ ഖാലിദിന് സാധിച്ചു. തന്റെ ആദ്യ സിനിമയിലൂടെ തന്നെ മികച്ച നവാഗത സംവിധായകൻ എന്ന ബഹുമതികൾ ഖാലിദ് റഹ്മാനെ തേടിയെത്തി. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രീതിയേയും പ്രശംസയും നേടി, മലയാള സിനിമയിൽ അദ്ദേഹത്തിന്റെ അരങ്ങേറ്റം ഏറെ ശ്രദ്ധേയമാകുകയായിരുന്നു

മധു സി. നാരായണൻ - കുമ്പളങ്ങി നൈറ്റ്‌സ്

Madhu C Narayanan

കുമ്പളങ്ങിയിലെ നാല് സഹോദരങ്ങളുടെ ജീവിതം പറഞ്ഞ കുമ്പളങ്ങി നൈറ്റ്‌സ് (Kumbalangi Nights). നവാഗതനായ മധു സി. നാരായണൻ (Madhu C Narayanan) സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് 2019 ൽ പുറത്തിറങ്ങിയപ്പോൾ, അത് ആധുനിക മലയാള സിനിമയുടെ മുഖമുദ്ര തന്നെ മാറ്റി മറിച്ചു. ഒരേ സമയം ഹൃദയസ്പർശിയും പ്രേക്ഷക്കരിൽ യാഥാർത്ഥ്യബോധം ഉണർത്തിയതുമായിരുന്നു ഈ സിനിമ. മധുവിന്റെ സംവിധാനം ദൃശ്യങ്ങളിലും നിശബ്ദതയിലുമാണ് ശക്തി കണ്ടെത്തുന്നത്. ഓരോ രംഗവും വാക്കുകളേക്കാളും കാഴ്ചകളിൽ കൂടുതൽ പറയുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com