
ആര്യനും മസ്താനിയും അക്ബറും തക്കാളി കട്ട് തിന്നെന്ന് ആരോപിച്ച് ബിഗ് ബോസ് ഹൗസിന്റെ കിച്ചണിൽ പൊരിഞ്ഞ അടി. ആര്യൻ തക്കാളി തിന്നതിനെ ബിന്നി ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഈ സമയം ബിന്നിക്കെതിരെ മസ്താനിയും അക്ബറും പിന്നാലെ പ്രവീണും ഉൾപ്പെടെയുള്ളവർ ഒറ്റക്കെട്ടായി രംഗത്തു വന്നു.
കഴിഞ്ഞ ദിവസം ആര്യനും ജിസേലും ചേർന്ന് കിച്ചണിൽ പ്രത്യേകം ഭക്ഷണമുണ്ടാക്കിയതിനെ ബിന്നി ചോദ്യം ചെയ്തിരുന്നു. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച ബിന്നിക്കെതിരെ ആര്യനും ജിസേലും ഒറ്റക്കെട്ടായി പ്രതികരിച്ചു. ഇതിനിടെ കിച്ചൺ ക്യാപ്റ്റനായ പ്രവീണും വഴക്കിൽ ഇടപെട്ടു. ഇതിൻ്റെ തുടർച്ചയായായാണ് ഇന്നലെയും വഴക്ക് നടന്നത്.
അനുമോൾ ഫ്രിഡ്ജിൽ നിന്ന് ക്യാരറ്റ് എടുത്തു എന്നായിരുന്നു ആദ്യത്തെ പ്രശ്നം. ഈ ക്യാരറ്റ് ബിന്നിയും കഴിച്ചിരുന്നു. ഇത് ആര്യൻ ചൂണ്ടിക്കാട്ടി. ജിസേലും ആര്യനൊപ്പം ചേർന്നതോടെ അത് മറ്റൊരു വഴക്കിലേക്ക് നീങ്ങി. ഇതിന് ശേഷമായിരുന്നു തക്കാളി കട്ടു തിന്നത്. ആര്യൻ തക്കാളി എടുത്തുവെന്ന് ബിന്നി ചൂണ്ടിക്കാട്ടി. അക്ബറും മസ്താനിയും തക്കാളി കഴിച്ചു എന്നറിഞ്ഞതോടെ ഇവരുമായും ബിന്നി തർക്കിച്ചു.
എന്നാൽ, മസ്താനി കൊണ്ടുവന്നത് താൻ കഴിച്ചതാണെന്നും മോഷ്ടിച്ചതാണെന്ന് അറിഞ്ഞില്ലെന്നുമാണ് അക്ബർ പറഞ്ഞത്. തക്കാളി പ്രശ്നം വളർന്ന് വലുതായപ്പോൾ പ്രവീൺ ഇടപെട്ടു. ഇതിനിടെ ആര്യനും മസ്താനിയും റെനയും വീണ്ടും തക്കാളി മോഷ്ടിച്ചത് പ്രശ്നം കൂടുതൽ വഷളാക്കി. ഒടുവിൽ ഒരു വിധത്തിലാണ് പ്രശ്നം പ്രവീൺ ഒത്തുതീർപ്പാക്കിയത്.