പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു

പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു
Published on

തൃശൂർ: പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു. 10 മുതൽ 40 രൂപ വരെയാണ് എല്ലാ ഇനം വാഹനങ്ങൾക്കുമുള്ള മാസ നിരക്കുകളിൽ ഉണ്ടായിട്ടുള്ള വർധനവ്. ഒരുദിവസം ഒന്നിൽ കൂടുതലുള്ള യാത്രയ്ക്ക് ഭാരവാഹനങ്ങൾക്ക് വർധിപ്പിച്ചിരിക്കുന്നത് അഞ്ചു രൂപയാണ്. നിലവിലെ നിരക്ക് ഒരു ഭാഗത്തേക്കുള്ള എല്ലാ വാഹന യാത്രയ്ക്കും തുടരും.

കാർ ,ജീപ്പ് എന്നിവയ്ക്ക് 90 രൂപയാണ് ഒരു ഭാഗത്തേക്കുള്ള നിരക്ക്. 24 മണിക്കൂറിനുള്ളിലെ ഒന്നിൽ കൂടുതലുള്ള യാത്രയ്ക്ക് നൽകേണ്ടത് 140 രൂപയാണ്. 2,760 രൂപയാണ് ഒരു മാസത്തെ നിരക്ക്. മുൻപ് ഇത് 2,750 രൂപയായിരുന്നു.

ചെറുകിട വാണിജ്യ വാഹനങ്ങൾ ഒരു ഭാഗത്തേക്ക് പോകുന്നതിന് നൽകേണ്ടത് 160 രൂപയാണ്. 240 രൂപയാണ് ഒന്നിൽ കൂടുതലുള്ള യാത്രയുടെ നിരക്ക്. 4, 830 രൂപയാണ് ഒരു മാസത്തേക്കുള്ള നിരക്ക്. ഇത് മുൻപ് 4815 രൂപയായിരുന്നു.

ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു ഭാ​ഗത്തേയ്ക്ക് 320 രൂപയും, ഒന്നിൽക്കൂടുതലുള്ള യാത്രക്ക് 485 രൂപയും നൽകണം. 9,660 രൂപയാണ് ഒരു മാസത്തേക്കുള്ള നിരക്ക്. മുൻപ് ഇത് 9635 രൂപയായിരുന്നു.

ബഹുചക്ര ഭാര വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 515 രൂപയും, ഒന്നിലേറെ യാത്രകൾക്ക് 775 രൂപയുമാണ് നൽകേണ്ടത്. ഒരു മാസത്തേക്ക് നൽകേണ്ടത് 15,525 രൂപയാണ്. പഴയ നിരക്ക് 15,485 രൂപയാണ്.

Related Stories

No stories found.
Times Kerala
timeskerala.com