Toll : പാലിയേക്കരയിലെ ടോൾ പിരിവ് : ടോൾ ബൂത്ത് തുറക്കാൻ ഹൈക്കോടതി അനുമതി ലഭിച്ചാൽ നിരക്ക് കൂട്ടും

ഹൈക്കോടതി ടോൾ പിരിവ് പുനരാരംഭിക്കുമ്പോൾ കൂടിയ നിരക്ക് ഈടാക്കാൻ എൻ എച്ച് എ ഐ കരാർ കമ്പനിയായ ജി ഐ പി എല്ലിൻ അനുമതി നൽകിയിട്ടുണ്ട്.
Toll in Paliyekkara Toll Plaza
Published on

കൊച്ചി : പാലിയേക്കരയിൽ ടോൾ പിരിവ് തുടങ്ങുമ്പോൾ കൂടിയ നിരക്ക് ഏർപ്പെടുത്തും. സെപ്റ്റംബര്‍ 10 മുതല്‍ ഇത് 5 മുതൽ 10 രൂപ വരെ ഉയർത്തും. ഹൈക്കോടതി ടോൾ പിരിവ് പുനരാരംഭിക്കുമ്പോൾ കൂടിയ നിരക്ക് ഈടാക്കാൻ എൻ എച്ച് എ ഐ കരാർ കമ്പനിയായ ജി ഐ പി എല്ലിൻ അനുമതി നൽകിയിട്ടുണ്ട്. (Toll in Paliyekkara Toll Plaza)

ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 മുതല്‍ 15 രൂപ വരെ കൂടും. കാറുകള്‍ക്ക് 90 രൂപ ടോള്‍ നല്‍കിയിരുന്നത് ഇനി 95 രൂപയാകും. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്കുള്ള ടോള്‍ നിരക്ക് 160 രൂപയെന്നത് 165 രൂപയാകും.

ബസ്, ട്രക്ക് എന്നിവയ്ക്ക് 320 രൂപയായിരുന്നത് 330 രൂപയാകും. സെപ്റ്റംബര്‍ 9 വരെ ഹൈക്കോടതി ഉത്തരവ് പ്രകാരം പാലിയേക്കരയിലെ ടോള്‍ പിരിവ് റദ്ദ് ചെയ്തിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com