ആലപ്പുഴ : അമ്മൂമ്മ ഗേറ്റടയ്ക്കുന്നയതിനിടെ ദേഹത്ത് വീണ് പരിക്കേറ്റ ഒന്നര വയസുകാരൻ മരിച്ചു. തള്ളിനീക്കുന്ന ഗേറ്റാണിത്. മരിച്ചത് അഖിൽ മണിയൻ- അശ്വതി ദമ്പതിമാരുടെ മകൻ ഋദവാണ്.(Toddler dies as gate falls onto him)
22നായിരുന്നു അപകടം. ദമ്പതികൾ കാറിൽ നിന്നിറങ്ങിയ ശഷം അശ്വതിയുടെ അമ്മ ഗേറ്റടയ്ക്കാൻ ശ്രമിച്ചു. പിന്നിൽ കുട്ടി നിൽക്കുന്നത് അവർ കണ്ടിരുന്നില്ല. ഗേറ്റ് തെന്നിമറിഞ്ഞ് ഇരുവരുടെയും പുറത്തേക്ക് വീണു. അമ്മൂമ്മയ്ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല.