
ഇന്നത്തെ 10 പ്രധാന വാർത്താ തലക്കെട്ടുകൾ നോക്കാം (15-10-2025) | Today's 10 major news headlines
Kenya : മുൻ കെനിയൻ പ്രധാനമന്ത്രി കൂത്താട്ടുകുളത്ത് അന്തരിച്ചു
മുൻ കെനിയൻ പ്രധാനമന്ത്രി കൂത്താട്ടുകുളത്ത് വച്ച് അന്തരിച്ചു. മരിച്ചത് റെയില ഒടുങ്കെയാണ്. ഇദ്ദേഹം ശ്രീധരീയം ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതാണ്. (Former Kenyan PM passes away in Kerala ) ഹൃദയാഘാതമാണ് മരണകാരണം. കൂത്താട്ടുകുളം ദേവ മാത ആശുപത്രിയിലാണ് ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്നത്. ഒടുങ്കെ കൂത്താട്ടുകുളത്ത് എത്തിയത് 6 ദിവസങ്ങൾക്ക് മുൻപാണ്.മുൻ കെനിയൻ പ്രധാനമന്ത്രി കൂത്താട്ടുകുളത്ത് വച്ച് അന്തരിച്ചു. മരിച്ചത് റെയില ഒടുങ്കെയാണ്. ഇദ്ദേഹം ശ്രീധരീയം ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതാണ്. (Former Kenyan PM passes away in Kerala )
Saji Cherian : 'എന്നെ ഉപദേശിക്കാനുള്ള എന്ത് അർഹതയാണ് സജിക്കുള്ളത് ? പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു, സജി ചെറിയാനെതിരെ നടപടി എടുക്കണം': ജി സുധാകരൻ
മന്ത്രി സജി ചെറിയാനെ കടന്നാക്രമിച്ച് ജി സുധാകരൻ രംഗത്തെത്തി. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സജി ചെറിയാൻ ശ്രമിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. പുറത്താക്കി എന്ന് പറഞ്ഞ് ചില സഖാക്കൾ പടക്കം പൊട്ടിച്ചുവെന്നും, ടീ പാർട്ടി നടത്തിയെന്നും പറഞ്ഞ അദ്ദേഹം, സജി ചെറിയാനെതിരെ പാർട്ടി നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. (G Sudhakaran against Saji Cherian) സജി ചെറിയാന്‍റെ കൂട്ടർ തന്നെ ബിജെപിയിൽ വിടാൻ ശ്രമിച്ചുവെന്നും, തന്നോട് ഫൈറ്റ് ചെയ്ത് ഒരാളും ജയിച്ചിട്ടില്ല എന്നും പറഞ്ഞ അദ്ദേഹം, പുന്നപ്ര വയലാറിന്റെ മണ്ണിൽ നിന്നാണ് സംസാരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
Hijab : 'പഠനം നിഷേധിക്കാൻ ആർക്കും അവകാശമില്ല, സ്‌കൂൾ തലത്തിൽ സമവായം ഉണ്ടെങ്കിൽ നല്ലത്, അത് അവിടെ തീരട്ടെ': ഹിജാബ് വിവാദത്തിൽ മന്ത്രി V ശിവൻകുട്ടി
പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിഷയത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. സ്‌കൂൾ തലത്തിൽ സമവായം ഉണ്ടെങ്കിൽ നല്ലതെന്നാണ് അദ്ദേഹം പറഞ്ഞത്. അത് അവിടെ തീരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Minister V Sivankutty about Hijab controversy in School) പഠനം നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്നും, മാനേജ്മെന്‍റിനോട് വിശദീകരണംതേടുമെന്നും മന്ത്രി അറിയിച്ചു. രക്ഷിതാവ് പഴയ സ്റ്റാൻഡിൽ നിന്ന് മാറിയിട്ടുണ്ട് എന്നും, രക്ഷിതാവിന് പ്രശ്നമില്ല എന്നും പറഞ്ഞ അദ്ദേഹം, ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കാൻ പാടില്ല എന്നും പ്രതികരിച്ചു.
Raped : അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നയാൾ പീഡിപ്പിച്ചു : കൊല്ലത്ത് 9ാം ക്ലാസുകാരി പ്രസവിച്ചു, അറസ്റ്റ്
ഒൻപതാം ക്ലാസുകാരി പ്രസവിച്ചു. കൊല്ലം കടയ്ക്കലിലാണ് സംഭവം. പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് കുട്ടിയുടെ അമ്മയോടൊപ്പം കഴിഞ്ഞിരുന്നയാളാണ്. (Student has been raped and given birth in Kollam) ഇയാൾ രണ്ടു വർഷമായി ഇവരോടൊപ്പമാണ് താമസിക്കുന്നത്. ഹോട്ടലിൽ ജോലി ചെയ്യുന്ന പ്രതിയെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. കേസെടുത്തത് ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ്. പോലീസ് പറയുന്നത് പ്രതി പെൺകുട്ടിയെ രണ്ടു വർഷത്തോളം പീഡനത്തിനിരയാക്കി എന്നാണ്. ഒൻപതാം ക്ലാസുകാരി പ്രസവിച്ചു. കൊല്ലം കടയ്ക്കലിലാണ് സംഭവം. പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് കുട്ടിയുടെ അമ്മയോടൊപ്പം കഴിഞ്ഞിരുന്നയാളാണ്. (Student has been raped and given birth in Kollam) ഇയാൾ രണ്ടു വർഷമായി ഇവരോടൊപ്പമാണ് താമസിക്കുന്നത്. ഹോട്ടലിൽ ജോലി ചെയ്യുന്ന പ്രതിയെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു.കേസെടുത്തത് ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ്. പോലീസ് പറയുന്നത് പ്രതി പെൺകുട്ടിയെ രണ്ടു വർഷത്തോളം പീഡനത്തിനിരയാക്കി എന്നാണ്.
Hindi : ഹിന്ദി നിരോധിക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ : നിയമസഭയിൽ ബിൽ അവതരിപ്പിക്കും
തമിഴ്‌നാട് സർക്കാർ ഹിന്ദി നിരോധിക്കുന്നതിനുള്ള ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമനിർമ്മാണം അവതരിപ്പിക്കും. തമിഴ്‌നാട്ടിലുടനീളം ഹിന്ദി ഹോർഡിംഗുകളും ഹിന്ദി ഭാഷാ സിനിമകളും നിരോധിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.(Tamil Nadu govt to introduce bill banning Hindi in the state) ഈ വർഷം ആദ്യം, സംസ്ഥാന സർക്കാർ ഔദ്യോഗിക ഇന്ത്യൻ രൂപയുടെ ചിഹ്നമായ '₹' മാറ്റി തമിഴ് അക്ഷരം 'രൂ' എന്ന അക്ഷരം സംസ്ഥാന ബജറ്റിന്റെ ലോഗോയായി ഉപയോഗിച്ചിരുന്നു. സ്റ്റാലിൻ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് ഈ നീക്കം പുറത്തുവന്നിരുന്നു, ഔദ്യോഗിക ആശയവിനിമയങ്ങളിലും രേഖകളിലും പ്രാദേശിക ഭാഷകളുടെ ഉപയോഗം ഒരു തർക്ക വിഷയമായിരുന്ന സമയത്താണ് ഇത് സംഭവിച്ചത്. തമിഴ്‌നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിച്ചില്ലെങ്കിൽ ഡിഎംകെ അതിനെ എതിർക്കില്ലെന്ന് സ്റ്റാലിൻ പറഞ്ഞിരുന്നു. തമിഴരുടെ മേൽ ഹിന്ദി നിർബന്ധിക്കുന്നത് അവരുടെ ആത്മാഭിമാനവുമായി കളിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Bribery case : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് : K സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ പി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ് ലഭിച്ചു. ഇദ്ദേഹത്തെ കുറ്റവിമുക്‌തനാക്കിയ നടപടിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹർജിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്. (High Court notice to K Surendran on bribery case) ഈ മാസം മുപ്പതിന് ഹർജി വീണ്ടും പരിഗണിക്കും. സ്ഥാനാർത്ഥിയെ പിൻവലിക്കാനായി കോഴ നൽകിയെന്നാണ് കേസ്. ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയ സെഷൻസ് കോടതി വിധിയിൽ പിഴവുണ്ടെന്നും, ഇത് നിയമവിരുദ്ധമാണ് എന്നുമാണ് സർക്കാർ വാദം.
അതിശക്തമായ മഴക്ക് സാധ്യത: കേരളത്തിൽ നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലിനും കാറ്റിനും സാധ്യത; ഏറ്റവും പുതിയ മഴ മുന്നറിയിപ്പ്
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) പുതിയ അറിയിപ്പ് പ്രകാരം കേരളത്തിൽ അടുത്ത ദിവസങ്ങളിലും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. പല ജില്ലകളിലും ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ: ഒക്ടോബർ 16 (നാളെ)- കോട്ടയം, ഇടുക്കി, ഒക്ടോബർ 17- എറണാകുളം
ആർഎസ്എസ് ക്യാമ്പുകളിൽ ലൈംഗിക ചൂഷണം ; അനന്തു അജിയുടെ മരണമൊഴി പുറത്ത് |Ananthu Aji death
ആര്‍എസ്എസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആത്മഹത്യ ചെയ്ത യുവാവ് അനന്തു അജിയുടെ വീഡിയോ പുറത്ത്. മരണമൊഴി എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. നിതീഷ് മുരളീധരനാണ് തന്നെ പീഡിപ്പിച്ചതെന്നും ഇതാണ് തന്റെ മാനസിക പ്രശ്നങ്ങൾക്ക് കാരണമെന്നും അനന്തു പറയുന്നു.
Afghanistan : പാകിസ്ഥാനും അഫ്ഗാനിസ്ഥാനും വീണ്ടും ഏറ്റുമുട്ടി : 20ഓളം അഫ്ഗാനികൾ കൊല്ലപ്പെട്ടെന്ന് വിവരം, അതിർത്തിയിൽ രൂക്ഷമായ സംഘർഷം തുടരുന്നു
അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള തീവ്രമായ ഏറ്റുമുട്ടലുകൾ തുടരുന്നു. റോഡുകളിൽ ടാങ്കുകൾ ചലിക്കുന്നതായി കാണപ്പെട്ടു. ഇരുവിഭാഗവും നാശനഷ്ടങ്ങളും ആളപായവും അവകാശപ്പെട്ടു. ഈ പുതിയ ഏറ്റുമുട്ടലിൽ 20 ഓളം അഫ്ഗാൻ സിവിലിയന്മാർ കൊല്ലപ്പെട്ടതായി കാബൂളിലെ ഉദ്യോഗസ്ഥർ പറഞ്ഞു.(Fierce Pakistan-Afghanistan border clash rages on) തെക്കൻ അഫ്ഗാൻ ജില്ലയായ സ്പിൻ ബോൾഡക്കിൽ രാത്രി മുഴുവൻ പോരാട്ടം ആരംഭിച്ചു. പ്രാദേശിക വക്താവ് അലി മുഹമ്മദ് ഹഖ്മൽ മരണസംഖ്യ സ്ഥിരീകരിച്ചു. സ്പിൻ ബോൾഡക് ജില്ലാ ആശുപത്രിയിലെ ഉദ്യോഗസ്ഥനായ അബ്ദുൾ ജാൻ ബരാക് നിരവധി പേർക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചു.
Hamas : ട്രംപിൻ്റെ മുന്നറിയിപ്പ് കാറ്റിൽ പറത്തി : 8 ഗാസ നിവാസികളെ പരസ്യമായി ക്രൂരമായി വധിച്ച് ഹമാസ്
പലസ്തീൻ പ്രദേശത്തിന്റെ നിയന്ത്രണം നിലനിർത്താൻ ഹമാസ് ഗാസയിൽ കൂട്ടക്കൊലകൾ നടത്തുന്നതായി റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംഘത്തെ നിരായുധീകരിക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ടും ഇത് നടക്കുന്നു. യുഎസ് മധ്യസ്ഥതയിൽ ഇസ്രായേലുമായുള്ള വെടിനിർത്തലിന് ശേഷം ഗാസ മുനമ്പിന്റെ നിയന്ത്രണം നിലനിർത്താൻ ഹമാസ് മറ്റ് സായുധ പാലസ്തീൻ വംശങ്ങളുമായി ഏറ്റുമുട്ടിയതോടെ അവരുടെ ക്രൂരമായ പ്രതികാര നടപടികളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി.