കാസർകോട് : ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ എസ് ഐ ടി കസ്റ്റഡിയില്‍. രാഹുൽ കാസർഗോഡ് എത്തി കീഴടങ്ങുമെന്ന് സൂചന ലഭിച്ചതോടെ പൊതിച്ചോറുമായി കോടതിയിലെത്തി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. രാഹുലിന് ഇന്ന് പട്ടിണി കിടക്കേണ്ടിവരില്ലെന്നും ഡിവൈഎഫ്ഐ പൊതിച്ചോറ് കൊടുക്കുമെന്നുമാണ് കോടതി പരിസരത്ത് ഒത്തുകൂടിയ ഡിവൈഎഫ്ഐ പ്രവർത്തകർ പറഞ്ഞു.
കേരളത്തില്‍ 77 ഓളം ആശുപത്രികളില്‍ ദിവസം 47,000 പൊതിച്ചോറ് ഡിവൈഎഫ് ഐ വിതരണം ചെയ്യുന്നത്. ആ പൊതിച്ചോറിനെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അനാശാസ്യ പ്രവര്‍ത്തനം എന്ന് പറഞ്ഞത്. ഇന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പട്ടിണി കിടക്കേണ്ടിവരില്ല. ഡിവൈഎഫ്ഐ രാഹുലിന് പൊതിച്ചോറ് കൊടുക്കുമെന്ന് പ്രഖ്യാപിക്കുകയാണ്', ഡിവൈഎഫ്ഐ നേതാക്കള്‍ പറഞ്ഞു.
അതേ സമയം, ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് പരിപാടിയുടെ മറവിൽ നടക്കുന്നത് അനാശാസ്യ-നിയമ വിരുദ്ധ പ്രവർത്തനമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത് വലിയ വിവാദമായിരുന്നു. നേരത്തെ രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണത്തിന്റെ പോസ്റ്റർ മന്ത്രി വി ശിവൻകുട്ടി പങ്കുവെച്ചിരുന്നു. മന്ത്രിയുടെ പോസ്റ്റിന് കീഴിൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ലെന്ന വാർത്തയുള്ള പത്രത്താളിൽ ഞങ്ങൾ പൊതിച്ചോറും വിളമ്പുമെന്ന കമന്റുമായി പ്രവർത്തകർ എത്തി.