Description
Digital Voice of Kerala
Friday, April 3, 2026

Digital Voice of Kerala
HomeKeralaഇന്ന് ദുഃഖവെള്ളി: പീഡാനുഭവ സ്മരണയിൽ വിശ്വാസികൾ, പള്ളികളിൽ പ്രത്യേക ശുശ്രൂഷകൾ | Good...

ഇന്ന് ദുഃഖവെള്ളി: പീഡാനുഭവ സ്മരണയിൽ വിശ്വാസികൾ, പള്ളികളിൽ പ്രത്യേക ശുശ്രൂഷകൾ | Good Friday

🎙️ Latest Podcast

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കി ദുഃഖവെള്ളി ആചരിക്കുന്നു. വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ‘കുരിശിന്റെ വഴി’ ശുശ്രൂഷകളും ഇന്ന് നടക്കും.(Today is Good Friday, special services in churches)

പാളയത്ത് രാവിലെ 6.30-ന് നടക്കുന്ന സംയുക്ത കുരിശിന്റെ വഴിയിൽ കർദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ, ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, ബിഷപ്പ് തോമസ് തറയിൽ എന്നിവർ പങ്കുചേരും. സെന്റ് മേരീസ് കത്തീഡ്രലിലെ ശുശ്രൂഷകൾക്ക് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നേതൃത്വം നൽകും.

പാമ്പാടിയിൽ ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ ദുഃഖവെള്ളി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. യേശുക്രിസ്തുവിന്റെ അവസാന മണിക്കൂറുകളെ അനുസ്മരിച്ചുകൊണ്ട് പള്ളികളിൽ പ്രത്യേക ശുശ്രൂഷകൾ നടക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.