കോഴിക്കോട് : പലചരക്ക് കടയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വിൽപനക്കായി സൂക്ഷിച്ച ഉടമ പിടിയില്‍.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും കേന്ദ്രികരിച്ച് വില്പന നടത്താൻ പ്രതി
പലചരക്ക് കടയില്‍ പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചത്.എംവി സ്റ്റോര്‍ പലചരക്ക് കട നടത്തുന്ന കൊളത്തറ തൊണ്ടിയില്‍പറമ്പ് സ്വദേശി മുല്ലവീട്ടില്‍ മുഹമ്മദ് അസ്ലമി(35)നെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ഹാന്‍സ് കൈമാറിയ വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതേ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കടയില്‍ നിന്നും വന്‍തോതില്‍ ഹാന്‍സ് ശേഖരം പിടികൂടിയത്.