കൊച്ചി: ടൈറ്റൻ രാഗ ഗ്ലിമ്മേഴ്‌സ് വാച്ചുകളുടെ ശേഖരം വിപണിയിലവതരിപ്പിച്ചു. ജീവിതത്തിലെ ശക്തവും മാന്ത്രികവുമായ നിമിഷങ്ങളെ മറക്കാനാവാത്ത സിഗ്നേച്ചർ ശൈലികളാക്കി മാറ്റുന്നവയാണ് ഈ വാച്ച് ശേഖരം.
ഗ്ലിമ്മേഴ്‌സ് വാച്ച് ശേഖരത്തെ വേറിട്ടു നിർത്തുന്നത് അതിന്‍റെ ശിൽപകലാപരമായ രൂപകൽപ്പനാ ശൈലിയാണ്. ഓരോ വാച്ചും ചലിക്കുന്ന ഒരു രത്നം പോലെ തോന്നുന്നവയാണ്. നിഴൽച്ചിത്രങ്ങളിൽ നിന്നും വാസ്തുവിദ്യാ കലയിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിർമ്മിച്ച ഗ്ലിമ്മേഴ്‌സ് വാച്ച് ശേഖരത്തിൽ കോച്ചർ ചാരുതയിലുള്ള ബോ ആകൃതിയിലുള്ള കേസുകൾ, ഒരുപോലെയല്ലാത്ത റിവേഴ്‌സിബിൾ ഡയലുകൾ, ചതുരാകൃതിക്കൊപ്പം വളവുള്ളതുമായ രൂപം, കൈത്തണ്ടയിൽ കവിത പോലെ തിളങ്ങുന്ന ക്രിസ്റ്റൽ-സ്റ്റഡ് ബ്രേസ്‌ലെറ്റുകൾ എന്നിവ ഉൾപ്പെടുന്നു. ഈ ശേഖരത്തിലെ ഓരോ വാച്ചും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്ന രീതിയിൽ തങ്ങളുടെ ആക്‌സസറികൾ ധരിക്കുന്ന സ്ത്രീകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നവയാണ്.
216 പിങ്ക്, മൗവ് നിറങ്ങളിലും വൈറ്റ് സ്റ്റോണിലും മിന്നിത്തിളങ്ങുന്നതും ചലിക്കുന്ന ബെസൽ, റോസ് ഗോൾഡ് ബാർക്ക്-ഫിനിഷ് സ്ട്രാപ്പ് എന്നിവയാൽ മനോഹരമാക്കപ്പെട്ടതുമാണ് ഗ്ലിമ്മേഴ്‌സ് ശേഖരത്തിലെ റേഡിയന്‍റ് ഹാർട്ട് വാച്ച്. ക്ലാസിക് ബോ മോട്ടിഫിനെ 274 മിന്നുന്ന കല്ലുകൾ സജ്ജീകരിച്ച ഒരു കോച്ചർ-പ്രചോദിത വാച്ചാക്കി മാറ്റുന്നതാണ് സെലസ്റ്റെ ബോ വാച്ച്. ആധുനികമായ ഈ വാച്ച് ആഘോഷത്തിന്‍റെയും സ്റ്റൈലിന്‍റെയും പ്രതീകമാണ്. വെളുത്ത മദർ-ഓഫ്-പേൾ ഡയലുകളും ഫോറസ്റ്റ് ഗ്രീൻ സൺറേ ഡയലുകളും വെളിപ്പെടുത്തുന്ന ഒരു സ്ലൈഡിംഗ് സ്ക്വയർ കേസാണ് ഗ്ലിമ്മേഴ്‌സ് ശേഖരത്തിലെ സീക്രട്ട് അവർ വാച്ചിനെ വൈവിധ്യമാർന്നതാക്കുന്നത്. ഓരോ വാച്ച് ഫെയ്‌സും അഭിലാഷത്തിന്‍റെയും സാഹസികതയുടെയും ആത്മപ്രകാശനത്തിന്‍റെയും കഥയാണ് പറയുന്നത്.
രാഗ ഗ്ലിമ്മേഴ്‌സിലൂടെ ഡിസൈനിനപ്പുറം പോയി സ്ത്രീകളുടെ തിളക്കം, പ്രതീക്ഷ, സന്തോഷം എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു വികാരം പകർത്താനാണ് ഞങ്ങൾ ആഗ്രഹിച്ചതെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡിലെ ടൈറ്റൻ വാച്ചസ് ആന്‍റ് രാഗയുടെ മാർക്കറ്റിംഗ് ഹെഡ് അപർണ രവി പറഞ്ഞു. ഓരോ കരുതലിലും അവൾ വളർത്തിയെടുക്കുന്ന ഓരോ ബന്ധത്തിലും പിന്തുടരാൻ ധൈര്യപ്പെടുന്ന ഓരോ സ്വപ്നത്തിലും അവൾ തന്‍റെ തിളക്കം വഹിക്കുന്നു. ഗ്ലിമ്മേഴ്‌സ് ശേഖരം ഈ വിശ്വാസത്തിൽ നിന്നാണ് ജനിച്ചത്. ഉത്സവകാലത്തിലേക്ക് കടക്കുമ്പോൾ, ഈ ശേഖരം സ്റ്റൈലിനെ ഉയർത്തുന്നതിന് പുറമെ രാഗയും അതിനെ നിർവചിക്കുന്ന സ്ത്രീകളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലുള്ളതാക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നവെന്നും അപർണ രവി പറഞ്ഞു.
8,395 രൂപ മുതൽ 28,795 രൂപ വരെ വിലയുള്ള 16 വ്യത്യസ്ത മോഡലുകളാണ് രാഗ ഗ്ലിമ്മേഴ്‌സ് ശേഖരത്തിലുള്ളത്. എല്ലാ ടൈറ്റൻ ഔട്ട്‌ലെറ്റുകളിലും titan.co.in-ൽ ഓൺലൈനായും ഈ വാച്ച് ശേഖരം ലഭ്യമാണ്.
ജീവിതത്തിന്‍റെ തിളക്കം ആഘോഷിക്കുന്ന ഈ ശേഖരത്തിന്‍റെ കാമ്പയിന്‍ നയിക്കുന്നത് ടൈറ്റൻ രാഗ ബ്രാൻഡ് അംബാസിഡറായ ആലിയ ഭട്ട് ആണ്. അനായാസമായ ആത്മവിശ്വാസവും വ്യക്തി പ്രഭാവവും ആഘോഷത്തിന്‍റെ ആത്മാവും ഉൾക്കൊണ്ടാണ് ആലിയ പുതിയ രാഗ ഗ്ലിമ്മേഴ്‌സ് വാച്ചുകള്‍ അവതരിപ്പിക്കുന്നത്.