സെയ്‌സ് കമ്പനിയുടെ 'ഫോട്ടോഫ്യൂഷൻ എക്‌സ്' ലെൻസ്; സാങ്കേതികവിദ്യ ടൈറ്റൻ ഐ+ ഇന്ത്യയിൽ അവതരിപ്പിച്ചു | Titan Eye+

സെയ്‌സിന്‍റെ അത്യാധുനിക 'ഫോട്ടോഫ്യൂഷൻ എക്‌സ്' ഫോട്ടോക്രോമിക് ലെൻസ് സാങ്കേതികവിദ്യ ടൈറ്റൻ ഐ+ ലെൻസുകള്‍ക്കൊപ്പം ഇന്ത്യയിലുടനീളമുള്ള ടൈറ്റൻ ഐ+ സ്റ്റോറുകളിൽ ലഭ്യമാക്കുമെന്ന് ഇരു കമ്പനികളും അറിയിച്ചു.
TITAN
Updated on

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഐവെയർ റീട്ടെയിലറായ ടൈറ്റൻ ഐ+, ആഗോള ഒപ്റ്റിക്കൽ രംഗത്തെ പ്രമുഖരായ സെയ്‌സ് ഇന്ത്യ വിഷൻ കെയറുമായി കൈകോർക്കുന്നു. സെയ്‌സിന്‍റെ അത്യാധുനിക 'ഫോട്ടോഫ്യൂഷൻ എക്‌സ്' ഫോട്ടോക്രോമിക് ലെൻസ് സാങ്കേതികവിദ്യ ടൈറ്റൻ ഐ+ ലെൻസുകള്‍ക്കൊപ്പം ഇന്ത്യയിലുടനീളമുള്ള ടൈറ്റൻ ഐ+ സ്റ്റോറുകളിൽ ലഭ്യമാക്കുമെന്ന് ഇരു കമ്പനികളും അറിയിച്ചു. (Titan Eye+)

കാഴ്ചാ പരിരക്ഷാ രംഗത്തെ നൂതന സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്നതിനും ഇന്ത്യൻ ഉപഭോക്താക്കളുടെ ദൈനംദിന കാഴ്ച പരിചരണ നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി സെയ്‌സ് ഇന്ത്യ സംഘടിപ്പിച്ച സെയ്‌സ് ഇന്നൊവേഷൻ സമ്മിറ്റിൽ വെച്ചാണ് ഈ പ്രഖ്യാപനം നടത്തിയത്.

ഈ സഹകരണത്തിലൂടെ, സെയ്‌സിന്‍റെ ഫോട്ടോഫ്യൂഷൻ എക്‌സ് ഫോട്ടോക്രോമിക് ലെൻസ് സാങ്കേതികവിദ്യ ടൈറ്റൻ ഐ+ ലെൻസുകള്‍ക്കൊപ്പം ലഭ്യമാകും. ഇന്ത്യൻ ഉപഭോക്തൃ ആവശ്യങ്ങളെക്കുറിച്ചുള്ള ടൈറ്റൻ ഐ+ന്‍റെ ആഴത്തിലുള്ള ധാരണയും പ്രിസിഷൻ ഒപ്റ്റിക്‌സിലും ലെൻസ് നവീകരണത്തിലുമുള്ള സെയ്‌സിന്‍റെ വൈദഗ്ധ്യവും ഒന്നിക്കുന്നതിലൂടെ വെളിച്ചത്തിനനുസരിച്ച് അതിവേഗം നിറം മാറുന്നതും, ബ്ലൂ-ലൈറ്റ്, യുവി സംരക്ഷണം നൽകുന്നതുമായ മികച്ച ലെൻസുകൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

സെയ്‌സ് ഫോട്ടോഫ്യൂഷൻ എക്‌സ് ഫോട്ടോക്രോമിക് ലെൻസ് സാങ്കേതികവിദ്യ മാറുന്ന പ്രകാശ സാഹചര്യങ്ങളുമായി സ്വയമേവ പൊരുത്തപ്പെടുന്നു. സൂര്യപ്രകാശത്തിൽ അതിവേഗം കറുത്ത നിറമാകാനും മുറിക്കുള്ളിൽ പ്രവേശിക്കുമ്പോൾ പെട്ടെന്ന് പഴയപടി തെളിയാനുമുള്ള ശേഷി ഈ ലെൻസുകൾക്കുണ്ട്. കൂടാതെ ഹാനികരമായ ബ്ലൂ-ലൈറ്റ്, അൾട്രാവയലറ്റ് വികിരണം എന്നിവയിൽ നിന്ന് കണ്ണുകള്‍ക്ക് സംരക്ഷണം നൽകുന്നു.

മികച്ച കാഴ്ചശക്തി, മെച്ചപ്പെട്ട സംരക്ഷണം, മികച്ച ദൈനംദിന സൗകര്യം എന്നിവയിലൂടെ ഇന്ത്യയെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തെയാണ് ഈ പ്രഖ്യാപനം പ്രതിനിധീകരിക്കുന്നത്. ടൈറ്റൻ ഐ+സും സെയ്‌സ് ഇന്ത്യ വിഷൻ കെയറും സംയുക്തമായി രാജ്യത്തെ ഐവെയർ മേഖലയിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുകയാണ്. അത്യാധുനിക സാങ്കേതികവിദ്യയും വിശ്വസ്തമായ റീട്ടെയിൽ സേവനങ്ങളും ഉപഭോക്താക്കളുടെ ദീർഘകാല കാഴ്ചാക്ഷേമത്തിനായുള്ള പ്രതിബദ്ധതയും ഒത്തുചേരുന്ന ഈ സംരംഭം ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനകരമാകും.

Related Stories

No stories found.
Times Kerala
timeskerala.com