Amana Toyota Tirur : ഹൈലക്സ് ബ്ലാക്ക് എഡിഷനുമായി തിരൂര്‍ അമാന ടൊയോട്ട

Amana Toyota Tirur
Updated on

മലപ്പുറം തിരൂര്‍ അമാന ടൊയോട്ട ഡീലര്‍ഷിപ്പില്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) ഹൈലക്സ് ബ്ലാക്ക് എഡിഷന്‍ അവതരിപ്പിച്ചു. ബോള്‍ഡ് ഡിസൈന്‍, നൂതന സാങ്കേതികവിദ്യ, സമാനതകളില്ലാത്ത വിശ്വാസ്യത എന്നിവ മുന്‍നിര്‍ത്തി സാഹസികയും ദൈനംദിന പ്രായോഗികതയും ആഗ്രഹിക്കുന്നവര്‍ക്കായാണ് ഹൈലക്സ് ബ്ലാക്ക് എഡിഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വെല്ലുവിളിനിറഞ്ഞ ഭൂപ്രദേശങ്ങളെയും നഗര റോഡുകളെയും ഒരുപോലെ കീഴടക്കുന്നതിനായി നിര്‍മിച്ച ഈ പ്രത്യേക പതിപ്പ് ടൊയോട്ടയുടെ ഐതിഹാസികമായ കരുത്ത് ഉള്‍ക്കൊള്ളുന്നതാണ്. ടികെഎം ഡീലര്‍ഷിപ്പ് പ്രതിനിധികളുടെ സാനിധ്യത്തിലാണ് ഹൈലക്സ് ബ്ലാക്ക് എഡിഷന്‍ അനാശ്ചാദന ചടങ്ങ് നടന്നത്.

6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടുകൂടിയ (500 എന്‍എം ടോര്‍ക്ക്) 2.8 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിനാണ് ഹൈലക്സ് ബ്ലാക്ക് എഡിഷന്റെ കാതല്‍. പെര്‍ഫോമെന്‍സ്, പവര്‍, സങ്കീര്‍ണത എന്നിവ സംയോജിപ്പിച്ച് ഇതിന്റെ 4X4 ഡ്രൈവ്ട്രെയിന്‍ തടസമില്ലാത്ത ഓഫ് റോഡ് അനുഭവം ഉറപ്പാക്കുന്നു. ടൊയോട്ടയുടെ ലോകോത്തര എഞ്ചിനീയറിംഗ്, നൂതന സുരക്ഷാ സവിശേഷതകള്‍, മികച്ച ഇന്‍-ക്ലാസ് സുഖസൗകര്യങ്ങള്‍ എന്നിവ ഹൈലക്സ് ബ്ലാക്ക് എഡിഷനെ സെഗ്മെന്റിലെ വേറിട്ടതാക്കുന്നു. സെഗ്മെന്റിലെ മുന്‍നിരയിലുള്ള 500 എന്‍എം ടോര്‍ക്ക്, നൂതനമായ ഒരു മള്‍ട്ടി-പര്‍പ്പസ് വെഹിക്കിള്‍ (ഐഎംവി) പ്ലാറ്റ്‌ഫോം, അസാധാരണമായ 700എംഎം വാട്ടര്‍ വേഡിംഗ് ശേഷി എന്നിവ വാഗ്ദാനം ചെയ്യുന്നു.

ഹൈലക്സ് ബ്ലാക്ക് എഡിഷനില്‍ ഒരു പുതിയ കറുത്ത തീം എക്സ്റ്റീരിയര്‍ ഉണ്ട്, ഇത് വാഹനത്തിന് ഒരു മികച്ച റോഡ് സാനിധ്യം ഉറപ്പാക്കുന്നു. കറുത്ത നിറമുള്ള ഫ്രണ്ട് റേഡിയേറ്റര്‍ ഗ്രില്‍, മസ്‌കുലാര്‍ ബോണറ്റ് ലൈന്‍, ഇഷ്ടാനുസൃതമാക്കിയ ഹബ്ബ് ക്യാപ്പുകളുള്ള 18 ഇഞ്ച് കറുത്ത അലോയ് വീലുകള്‍ എന്നിവയാണ് പ്രധാന ഡിസൈന്‍ മെച്ചപ്പെടുത്തലുകള്‍. കറുത്ത ഒആര്‍വിഎം കവറുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍, ഫെന്‍ഡര്‍ ഗാര്‍ണിഷ്, ഫ്യുവല്‍ ലിഡ് ഗാര്‍ണിഷ് തുടങ്ങിയ അധിക സ്‌റ്റൈലിങ്ങ് ഘടകങ്ങള്‍ മിനുസമാര്‍ന്നതും അഗ്രസീവുമായ ലുക്ക് നല്‍കുന്നു. മുന്‍ ബമ്പറില്‍ ഒരു സ്പോര്‍ട്ടി ടച്ച് നല്‍കുന്ന ഒരു അണ്ടര്‍ റണ്‍ ഉണ്ട്. ഷാര്‍പ്പായ സ്വെപ്റ്റ്-ബാക്ക് എല്‍ഇഡി ഹെഡ്ലൈറ്റുകളും എല്‍ഇഡി റിയര്‍ കോമ്പിനേഷന്‍ ലാമ്പുകളും ആധുനികവും പ്രീമിയവുമായ സൗന്ദര്യം നല്‍കുന്നു. ഇത് ലൈറ്റിങ്ങിന് പ്രത്യേകത നല്‍കുന്നു.

കൂടുതല്‍ സൗകര്യത്തിനായി ഹൈലക്സ് ബ്ലാക്ക് എഡിഷനില്‍ എഞ്ചിന്‍ പുഷ് സ്റ്റാര്‍ട്ട്, സ്റ്റോപ്പ് ബട്ടണുള്ള സ്മാര്‍ട്ട് എന്‍ട്രി, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, ഇലക്ട്രിക് അഡ്ജസ്റ്റ് ആന്‍ഡ് റിട്രാക്ട് ഒആര്‍വിഎമ്മുകള്‍ (പുതിയ ഡിസൈനുമായി ചേര്‍ന്നുനില്‍ക്കുന്നതിന് ഇപ്പോള്‍ കറുപ്പ് നിറത്തില്‍) എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രൂയിസ് കണ്ട്രോള്‍ അനായാസമായ ദീര്‍ഘദൂര ഡ്രൈവിങ്ങ് ഉറപ്പാക്കുന്നു, ഇത് നഗരത്തിലെ യാത്രകള്‍ക്കും ദുര്‍ഘടടമായ സ്ഥലങ്ങളിലെ സാഹസികതകള്‍ക്കും ഒരുപോലെ അനുയോജ്യമായ ഒരു കൂട്ടാളിയാക്കി ഹൈലക്സ് ബ്ലാക്ക് എഡിഷനെ മാറ്റുന്നു.

വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയിലുള്ള ഞങ്ങളുടെ ഉപഭോക്താക്കളുടെ വര്‍ദ്ധിക്കുന്ന ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റുകയും ജീവിത ശൈലിക്ക് അനുയോജ്യമാകുകയും ചെയ്യുന്ന വാഹനങ്ങള്‍ ഉപയോഗിച്ച് മൊബിലിറ്റിക്ക് കരുത്തുപകരാന്‍ ടൊയോട്ട പ്രതിജ്ഞാബദ്ധരാണെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍, വൈസ് പ്രസിഡന്റ്, ചീഫ് പ്രതിനിധി - സൗത്ത് റീജിയന്‍, സെയില്‍സ് - സര്‍വീസ് - യൂസ്ഡ് കാര്‍, വൈസ്ലൈന്‍ സിഗാമണി പറഞ്ഞു.

തിരൂര്‍ ഡീലര്‍ഷിപ്പില്‍ ടൊയോട്ട ഹൈലക്സ് ബ്ലാക്ക് എഡിഷന്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അമാന ടൊയോട്ട ഡീലര്‍ പ്രിന്‍സിപ്പല്‍ അബ്ദുള്‍ ജബ്ബാര്‍ പറഞ്ഞു. വര്‍ഷങ്ങളായി, ഹൈലക്സ് അതിന്റെ സമാനതകളില്ലാത്ത വിശ്വാസ്യതയ്ക്കും എവിടെയും പോകാന്‍ കഴിയുന്ന പ്രകടനത്തിനും ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കിടയില്‍ ശക്തമായ ഒരു പിന്തുണയെ സൃഷ്ടിച്ചിട്ടുണ്ട്. അതിശയിപ്പിക്കുന്ന കറുത്ത നിറത്തിലെ രൂപകല്‍പ്പനയും മെച്ചപ്പെടുത്തിയ സവിശേഷതകളുമുള്ള പുതിയ വേരിയന്റിന്റെ വരവ് കേരളത്തിലെ പുതിയ ഉപഭോക്താക്കള്‍ക്കിടയില്‍ ആകര്‍ഷണം വര്‍ധിപ്പിക്കും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ എല്ലാ ടൊയോട്ട ഡീലര്‍ഷിപ്പുകളിലും ടൊയോട്ട ഹൈലക്സ് ബ്ലാക്ക് എഡിഷന്റെ ബുക്കിംഗ് ഉപഭോക്താക്കള്‍ക്കായി ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്, നിങ്ങളുടെ അടുത്തുള്ള ടൊയോട്ട ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുക അല്ലെങ്കില്‍ https://www.toyotabharat.com. എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുക.

Related Stories

No stories found.
Times Kerala
timeskerala.com