തലസ്ഥാനത്ത് ഓടി കൊണ്ടിരുന്ന KSRTC ബസിൻ്റെ ടയർ ഊരിത്തെറിച്ചു: ഒഴിവായത് വൻ ദുരന്തം | KSRTC

ടയർ ഊരിത്തെറിച്ച ഉടൻ തന്നെ ഡ്രൈവർ ബസ് നിർത്തി
തലസ്ഥാനത്ത് ഓടി കൊണ്ടിരുന്ന KSRTC ബസിൻ്റെ ടയർ ഊരിത്തെറിച്ചു: ഒഴിവായത് വൻ ദുരന്തം | KSRTC
Published on

തിരുവനന്തപുരം: തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന്റെ ടയർ ഊരിപ്പോയി. തിരുവനന്തപുരം നെടുമങ്ങാട് - എട്ടാംകല്ലിലാണ് സംഭവം. ബസിന്റെ മുന്നിലെ ഇടതുവശത്തെ ടയറാണ് ഊരിത്തെറിച്ച് തൊട്ടടുത്ത ഓടയിലേക്ക് വീണത്.(Tire of KSRTC bus fell off while on travel)

തിരുവനന്തപുരം കിഴക്കേക്കോടയിൽ നിന്ന് നെടുമങ്ങാട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം ഉണ്ടാകുമ്പോൾ ബസിൽ നാല് യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്.

ടയർ ഊരിത്തെറിച്ച ഉടൻ തന്നെ ഡ്രൈവർ ബസ് നിർത്തിയതിനാൽ വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവാകുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ബസിൽ അധികം യാത്രക്കാരില്ലാത്തതും ഡ്രൈവറുടെ സമയോചിത ഇടപെടലുമാണ് അപകടത്തിന്റെ തീവ്രത കുറച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com