Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeKerala30ലേറെ യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന KSRTC ബസിൻ്റെ ടയർ ഊരിത്തെറിച്ചു: ഒഴിവായത് വൻ...

30ലേറെ യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന KSRTC ബസിൻ്റെ ടയർ ഊരിത്തെറിച്ചു: ഒഴിവായത് വൻ ദുരന്തം | KSRTC

🎙️ Latest Podcast

കൊച്ചി: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൻ്റെ മുൻചക്രം ഊരിത്തെറിച്ചു. പുലർച്ചെ അഞ്ചരയോടെ പിറവം ഗാരേജിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട ബസിനാണ് അപകടം സംഭവിച്ചത്. മുളന്തുരുത്തി കാരിക്കോട് വളവിലെത്തിയപ്പോൾ ബസിൻ്റെ മുന്നിലെ ഇടത് വശത്തെ ടയർ പൂർണ്ണമായും ഊരിമാറുകയായിരുന്നു.(Tire of KSRTC bus carrying more than 30 passengers fell off)

ടയർ ഊരിപ്പോയതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിലൂടെ കുറച്ചുദൂരം നിരങ്ങി നീങ്ങിയാണ് നിന്നത്. ആ സമയം ബസിനുള്ളിൽ മുപ്പതിലേറെ യാത്രക്കാരുണ്ടായിരുന്നു. അപകടം നടക്കുമ്പോൾ എതിർദിശയിൽ നിന്നോ പിന്നിൽ നിന്നോ മറ്റ് വാഹനങ്ങൾ വരാതിരുന്നതാണ് വൻ ദുരന്തം ഒഴിവാക്കിയത്.

അപകടത്തെത്തുടർന്ന് യാത്രക്കാരെ കൂത്താട്ടുകുളം ഭാഗത്ത് നിന്നെത്തിയ മറ്റൊരു ബസിൽ കയറ്റി വിട്ടു. പിന്നീട് മെക്കാനിക്കുകളെത്തി ടയർ പുനഃസ്ഥാപിച്ച ശേഷമാണ് ബസ് മാറ്റിയത്. പിറവത്തും കൂത്താട്ടുകുളത്തും ഗാരേജുകളും പരിശോധനാ സൗകര്യങ്ങളും ഉണ്ടായിട്ടും ഇത്തരമൊരു സംഭവം ആശങ്കാജനകമെന്ന് യാത്രക്കാർ പറയുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.