
തിരുവല്ല: തിരുവല്ല, മഴുവങ്ങാട് തടി ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു(Timber lorry). എംസി റോഡിൽ ഇന്ന് രാവിലെ 6 മണിക്കാണ് സംഭവം നടന്നത്.
ചെങ്ങന്നൂർ ഭാഗത്തുനിന്നും പെരുമ്പാവൂരിലേക്ക് ലോഡുമായി പോയ ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ലോറി ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ രക്ഷപെട്ടു.
അപകട വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ ഫയർ ഫോഴ്‌സ് സംഘമാണ് ഡ്രൈവറെയും ക്ലീനറെയും രക്ഷപെടുത്തിയത്. ശേഷം ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തുകയായിരുന്നു.