
തൃശൂർ: നാളെയാണ് തൃശൂരിൽ പുലിക്കളി. പതിവുപോലെ വരയൻപുലികളും വയറൻ പുലികളും കരിന്പുലികളും നഗരവീഥികൾ കൈയടക്കുന്പോൾ ഇത്തവണ പുലിഗർജനത്തോടൊപ്പം വിയ്യൂർ ദേശം അവതരിപ്പിക്കുന്നു പുലിനഖമണിഞ്ഞ മാന്തും പുലികളെ. വിവിധ ദേശങ്ങളിൽനിന്നെത്തുന്ന പെൺപുലികളും കുട്ടിപ്പുലികളും എൽഇഡി പുലികളും ഇക്കുറി കൗതുകക്കാഴ്ചകളാകും.
പുലികൾ ഇരപിടിക്കുന്പോൾ മാത്രം കൈകാലുകളിൽനിന്നു പുറത്തുവരുന്ന പുലിനഖമാണ് ഇത്തവണത്തെ വെറൈറ്റി. ഇതിനായി പുലിവേഷത്തിനുയോജിച്ച രീതിയിൽ വ്യത്യസ്ത നിറങ്ങളിലുള്ള പ്രത്യേകം കൈകാൽ ഉറകളിലാണു പുലിനഖങ്ങൾ പിടിപ്പിച്ചിരിക്കുന്നത്.