മലപ്പുറം: ടാപ്പിങ് തൊഴിലാളിയെ കടുവ കടിച്ചു കൊന്ന റാവുത്തൻ കാടിന് സമീപം വീണ്ടും കടുവാ ഭീതി. പാറശ്ശേരി ഈശ്വരത്ത് ഫിറോസിൻ്റെ ഉടമസ്ഥതയിലുള്ള ഒരു ആടിനെയാണ് അജ്ഞാത ജീവി പിടിച്ച് കൊണ്ടുപോയത്. തോട്ടത്തിൽ മേയാൻ വിട്ട വലിയ ആടിനെയാണ് കാണാതായത്.(Tiger scare again in Malappuram, Goat caught near the spot where a tapping worker was killed)
ആടിനെ കടിച്ച് കൊണ്ടുപോകുന്ന ശബ്ദം കേട്ടതായി തൊട്ടടുത്ത വീട്ടുകാർ പറയുന്നു. കടുവ തന്നെയാണ് ആടിനെ കൊണ്ടുപോയതെന്നാണ് നാട്ടുകാരുടെ ഉറച്ച വിശ്വാസം.
കഴിഞ്ഞ മേയ് 15-നാണ് ടാപ്പിങ് തൊഴിലാളിയായ ഗഫൂർ അലി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിന് മുമ്പും ഫിറോസിൻ്റെ മൂന്ന് ആടുകളെ കടുവ കൊണ്ടുപോയിരുന്നു. എസ്റ്റേറ്റിൽ വലിയ അടിക്കാടുണ്ടായതാണ് കടുവയ്ക്ക് ഒളിത്താവളമായി മാറിയതെന്നാണ് നാട്ടുകാരുടെ നിഗമനം.