തൃശൂർ : അകമലയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങിയതായി സംശയം. ഗോവിന്ദൻകുട്ടി എന്ന വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. (Tiger presence in Thrissur )
കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കൃഷിയിടത്തിൽ ആണ് കണ്ടെത്തിയിരിക്കുന്നത്. സ്ഥലത്ത് വനംവകുപ്പ് പരിശോധന നടത്തുന്നുണ്ട്. ഇവിടെ കാട്ടാന ശല്യവും രൂക്ഷമാണ്.