മലപ്പുറം : കരുവാരക്കുണ്ടിൽ വീണ്ടും കടുവാ സാന്നിധ്യം. അടക്കാക്കുണ്ട് എഴുപതേക്കർ പ്രദേശത്തെ 50 ഏക്കറിൽ പശുവിനെ കടുവ കടിച്ചു കൊന്ന അതേ സ്ഥലത്ത് എത്തിയെന്നാണ് കണ്ടെത്തൽ. (Tiger presence confirmed in Malappuram)
വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ള ക്യാമറയിൽ ഇതിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇതോടെ കടുവ തന്നെയാണ് പശുവിനെ കൊന്നതെന്ന് ഉറപ്പായി. പ്രദേശത്ത് കൂട് വയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.