
കോഴിക്കോട്: കൂടരഞ്ഞിയിൽ പുലി ഇറങ്ങിയ സംഭവത്തിൽ പുലിയെ പിടികൂടാൻ ഇന്ന് കൂട് സ്ഥാപിക്കും(Tiger). കഴിഞ്ഞ ദിവസം പുലർച്ചെ ബാബു എന്നയാളുടെ വീടിന് സമീപം പുലി വന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു.
മാത്രമല്ല; വീട്ടിൽ പുലി എത്തിയതിനെ തുടർന്ന് വളർത്തു നായ കുറയ്ക്കുകയും ചെയ്തിരുന്നു. ഏറെ നേരം നിന്ന ശേഷമാണ് പുലി മറഞ്ഞതെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമായത്. ഇതോടെ സംഭവം വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിയ്ക്കുകയായിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഇന്ന് കൂടു സ്ഥാപിക്കാൻ തീരുമാനമായത്.