
തൃശൂര്‍ പാലപ്പിള്ളി കാരികുളത്ത് പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു. കാരികുളം സെന്ററിന് സമീപത്ത് തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡിയുടെ പിൻഭാഗത്തെ തോട്ടത്തിലാണ് പശുക്കുട്ടിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച അതിരാവിലെയാണ് സംഭവം.
പ്രദേശവാസികളായ സ്ത്രീകളാണ് പശുക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ തിന്ന നിലയിലാണ് പശുക്കുട്ടിയുടെ ജഡം കിട്ടിയത്. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ജനവാസ മേഖലയില്‍ പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നതോടെ നാട്ടുകാര്‍ ഭീതിയിലാണ്.