
മലപ്പുറം : നിലമ്പൂര്‍ പോത്തുകല്ലില്‍ വളര്‍ത്തുനായയെ പുലി കൊന്നുതിന്നു. മലാങ്കുണ്ട് സ്വദേശി ബിജുവിന്റെ നായയെ ആണ് പുലി പിടിച്ചത്.
സംഭവത്തിൽ പ്രതിഷേധിച്ച് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്നും നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു.
അതേ സമയം, പുലിയെ പികൂടാന്‍ കൂടുസ്ഥാപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.