
കൊല്ലം: ജില്ലയിലെ പുനലൂരിൽ, ജനവാസ മേഖലയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലിയെ അകപ്പെട്ട നിലയിൽ കണ്ടെത്തി. പുനലൂർ ചാലിയക്കര ചാങ്ങപ്പാറ സ്വദേശി സിബിയുടെ വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ കിണറ്റിൽ നിന്നും മുരളച്ച കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് പുലിയെ കണ്ടെത്തിയത്.25 അടിയോളം താഴ്ചയിൽ സംരക്ഷണ ഭിത്തി ഇല്ലാത്ത കിണറിലാണ് പുലി കുടുങ്ങിയത്. പത്തനാപുരം വനം റേഞ്ചിലെ അമ്പനാർ വനം സ്റ്റേഷൻ അധികൃതർ സ്ഥലത്തെത്തി. പുലിയെ രക്ഷപ്പെടുത്താൻ ആർ.ആർ.ടി സംഘത്തെ വിവരം അറിയിച്ചു. വനം വകുപ്പ് മൃഗഡോക്ടറെ എത്തിച്ച് മയക്കുവെടി വെച്ച് പുലിയെ കരകയറ്റാനുള്ള ശ്രമം തുടങ്ങി.