
ഇടുക്കി: വണ്ടിപ്പെരിയാറിൽ വീണ്ടും പുലിയിറങ്ങിയതിന്റെ ദൃശ്യങ്ങൾ പുറത്ത്(Tiger). വണ്ടിപ്പെരിയാർ ഡൈമുക്ക്, എസ്ടി നഗറിൽ തേയിലച്ചെടികൾക്കിടയിൽ പുലി നിൽക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്.
പ്രദേശത്തു രണ്ടു തവണ പുലിയുടെ സാനിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് രണ്ടു കാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ വീണ്ടും പുലിയെ കണ്ട സാഹചര്യത്തിൽ രണ്ടു ക്യാമറകൾ കൂടി സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ് വനംവകുപ്പ്.
മാത്രമല്ല; പുലിയെ കൂട് വച്ച് പിടികൂടി വനത്തിൽ വിടാനുള്ള നടപടികളിലേക്ക് കടക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.