
തൃശ്ശൂര്‍ : വാല്‍പ്പാറ പച്ചമല എസ്റ്റേറ്റില്‍ പുലി പിടിച്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തോട്ടംതൊഴിലാളിയായ ഝാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍ റുസിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ലയത്തില്‍ നിന്നും 300 മീറ്റര്‍ അകയെ പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുഞ്ഞിനെ പുലി പിടിച്ചത്.പൊലീസും വനംവകുപ്പും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഇന്നലെ തിരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്തിയിരുന്നില്ല. ഇന്ന് രാവിലെ തിരച്ചില്‍ പുനഃരാരംഭിക്കുകയായിരുന്നു.